80ാം മിനിറ്റിൽ സുനിൽ ഛേത്രിയുടെ ​ഗോൾ; നിർണായക വിജയവുമായി ഇന്ത്യ; ഫൈനലിന് അരികെ (വീഡിയോ)

ആദ്യ മത്സരത്തിൽ ഇന്ത്യ മം​ഗോളിയക്കെതിരെ 2-0ത്തിന് വിജയിച്ചിരുന്നു. പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തിൽ വ്യാഴാഴ്ച ഇന്ത്യ ലെബനാനെ നേരിടും
സുനിൽ ഛേത്രി/ ട്വിറ്റർ
സുനിൽ ഛേത്രി/ ട്വിറ്റർ

ഭുവനേശ്വർ: ഇൻർ കോണ്ടിന്റൽ കപ്പ് ഫുട്ബോൾ പോരാട്ടത്തിൽ തുടർച്ചയായി രണ്ടാം ജയം സ്വന്തമാക്കി ഇന്ത്യ ഫൈനലിനരികെ. വനൗതുവിനെതിരായ പോരാട്ടത്തിൽ മറുപടിയില്ലാത്ത ഒറ്റ ​ഗോളിന് വിജയിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ടീമിനായി നിർണായക ​ഗോൾ നേടിയത്. 

ആദ്യ മത്സരത്തിൽ ഇന്ത്യ മം​ഗോളിയക്കെതിരെ 2-0ത്തിന് വിജയിച്ചിരുന്നു. പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തിൽ വ്യാഴാഴ്ച ഇന്ത്യ ലെബനാനെ നേരിടും. 

റാങ്കിങിൽ ഏറെ പിന്നിലാണെങ്കിലും ഇന്ത്യയെ വിറപ്പിച്ചാണ് വനൗതു കീഴടങ്ങിയത്. കളിയുടെ മുക്കാൽ ഭാ​ഗവും ഇന്ത്യയെ ​ഗോൾരഹിത സമനിലയിൽ കുരുക്കിയിടാൻ ടീമിന് സാധിച്ചു. ഒടുവിൽ 80ാം മിനിറ്റിലാണ് ഛേത്രിയുടെ ​വിജയ ​ഗോൾ. 

ഇടതു വിങ്ങിൽ നിന്നു സുഭാശിഷ് ബോസ് നകിയ പാസ് സ്വീകരിച്ച ഛേത്രി പന്ത് നെഞ്ചിൽ നിയന്ത്രിച്ച് തകർപ്പൻ ഷോട്ടുതിർക്കുകയായിരുന്നു. ഇതോടെ രാജ്യാന്തര ഫുട്ബോളിലെ ഛേത്രിയുടെ ​ഗോൾ നേട്ടം 86ൽ എത്തി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com