'അവള്‍ക്കും ജനിക്കാന്‍ പോകുന്ന കുഞ്ഞിനും'- ഗോള്‍ ആഘോഷത്തിലൂടെ 'വിശേഷം' പങ്കിട്ട് ഛേത്രി

താന്‍ അച്ഛനാകാന്‍ പോകുന്നുവെന്ന് പരോക്ഷമായി പ്രകടിപ്പിച്ചായിരുന്നു ഛേത്രിയുടെ ഗോള്‍ ആഘോഷം
ഛേത്രിയുടെ ​ഗോൾ ആഘോഷം/ ട്വിറ്റർ
ഛേത്രിയുടെ ​ഗോൾ ആഘോഷം/ ട്വിറ്റർ

ഭുവനേശ്വര്‍: വനൗതുവിനെതിരായ ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തില്‍ ഇന്ത്യ മറുപടിയില്ലാത്ത ഒറ്റ ഗോളിന് വിജയിച്ചിരുന്നു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് നിര്‍ണായക ഗോള്‍ നേടിയത്. 80ാം മിനിറ്റിലായിരുന്നു ഗോള്‍. ഗോള്‍ നേടിയ ശേഷം സുനില്‍ ഛേത്രിയും ആഘോഷവും ശ്രദ്ധേയമായി. 

താന്‍ അച്ഛനാകാന്‍ പോകുന്നുവെന്ന് പരോക്ഷമായി പ്രകടിപ്പിച്ചായിരുന്നു ഛേത്രിയുടെ ഗോള്‍ ആഘോഷം. ഗോള്‍ നേടിയ ശേഷം പന്ത് ജേഴ്‌സിക്കുള്ളിലാക്കി ആരാധകരെ അഭിവാദ്യം ചെയ്യുകയായിരുന്നു ഛേത്രി. കരിയറിലെ 86ാം അന്താരാഷ്ട്ര ഗോളാണ് താരം നേടിയത്.

ഭാര്യ സോനത്തിനാണ് ഛേത്രി നിര്‍ണായക വിജയ ഗോള്‍ സമര്‍പ്പിച്ചത്. പന്ത് ജേഴ്‌സിയ്ക്കുള്ളില്‍ വച്ച് കൈ ചുണ്ടില്‍ ചേര്‍ത്ത് ചുംബനം നല്‍കാനും ഛേത്രി മറന്നില്ല. 

താന്‍ ഗര്‍ഭിണിയാണെന്ന കാര്യം ഇത്തരത്തില്‍ ആരാധകരെ അറിയിക്കണമെന്ന് ഭാര്യ ആഗ്രഹിച്ചിരുന്നുവെന്ന് ഛേത്രി വ്യക്തമാക്കി. അവള്‍ക്കും ഞങ്ങളുടെ കുഞ്ഞിനും ഈ ഗോള്‍ സമര്‍പ്പിക്കുന്നു. എല്ലാവരുമായി ഈ സന്തോഷം പങ്കിടാനും അനുഗ്രഹം ലഭിക്കാനും ആഗ്രഹിക്കുന്നു. ഛേത്രി ഗോള്‍ ആഘോഷത്തെക്കുറിച്ച് വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com