സിന്ധുവിനു നിരാശ; പ്രണോയ്, ശ്രീകാന്ത് ക്വാര്‍ട്ടറില്‍

പ്രണോയ് അനായാസം ഹോങ്കോങ് താരം അന്‍ഗസ് കാ ലോങിനെ വീഴ്ത്തിയാണ് മുന്നേറിയത്
എച്എസ് പ്രണോയ്/ ട്വിറ്റര്‍
എച്എസ് പ്രണോയ്/ ട്വിറ്റര്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ മലയാളി താരം എച്എസ് പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലില്‍. പുരുഷ സിംഗിള്‍സില്‍ മറ്റൊരു പ്രതീക്ഷയായ കിഡംബി ശ്രീകാന്ത് അവസാന എട്ടിലേക്ക് കടന്നു. പുരുഷ ഡബിള്‍സിലും ഇന്ത്യയുടെ സൂപ്പര്‍ ജോഡികളായ സാത്വിക്‌സായ്‌രാജ് റാന്‍കി റെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യവും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. 

പ്രണോയ് അനായാസം ഹോങ്കോങ് താരം അന്‍ഗസ് കാ ലോങിനെ വീഴ്ത്തിയാണ് മുന്നേറിയത്. 21-18, 21-16 എന്ന സ്‌കോറിനാണ് പ്രണോയ് വിജയം പിടിച്ചത്. 

ഇന്ത്യന്‍ താരങ്ങളുടെ പോരിലാണ് ശ്രീകാന്ത് വിജയിച്ചത്. ലക്ഷ്യ സെന്നിനെയാണ് ശ്രീകാന്ത് വീഴ്ത്തിയത്. ശ്രീകാന്തും രണ്ട് സെറ്റ് പോരിലാണ് വിജയിച്ചത്. സ്‌കോര്‍: 21-17, 22-20. ഇതു മൂന്നാം തവണയാണ് ഇരുവരും ഏറ്റുമുട്ടുന്നത്. മൂന്നിലും ജയം ശ്രീകാന്തിനു തന്നെ. 

വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷിയായിരുന്നു പിവി സിന്ധു പ്രീ ക്വാര്‍ട്ടറില്‍ വീണു. ചൈനീസ് തായ്‌പേയ് താരം തായ് സു യിങാണ് സിന്ധുവിനെ വീഴ്ത്തിയത്. സ്‌കോര്‍: 21-18, 21-16.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com