രഹാനെ ഇംഗ്ലണ്ടിലേക്ക്; കൗണ്ടിയില്‍ ലെസ്റ്റര്‍ഷെയറിനായി കളിക്കും

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം അവസാനിച്ചതിന് പിന്നാലെ താരം കൗണ്ടി കളിക്കാനെത്തും
അജിന്‍ക്യ രഹാനെ/ പിടിഐ
അജിന്‍ക്യ രഹാനെ/ പിടിഐ

മുംബൈ: ചേതേശ്വര്‍ പൂജാരയ്ക്ക് പിന്നാലെ ഇംഗ്ലഷ് കൗണ്ടില്‍ ഈ സീസണില്‍ കളിക്കാനൊരുങ്ങി വെറ്ററന്‍ ക്ലാസിക്ക് ബാറ്റര്‍ അജിന്‍ക്യ രഹാനെയും. രണ്ടാം ഡിവിഷന്‍ ക്ലബ് ലെസ്റ്റര്‍ഷെയറിനായാണ് രഹാനെ കളിക്കുക. രണ്ടാം ഡിവിഷനില്‍ തന്നെയുള്ള സസക്‌സിലാണ് ചേതേശ്വര്‍ പൂജാര കളിക്കുന്നത്. 

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം അവസാനിച്ചതിന് പിന്നാലെ താരം കൗണ്ടി കളിക്കാനെത്തും. ഐപിഎല്ലില്‍ തിളങ്ങി പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിലേക്ക് കരുത്തേടെ തിരിച്ചെത്താന്‍ രഹാനെയ്ക്ക് സാധിച്ചു. ഓസ്‌ട്രേലിയക്കെതിരായ ഫൈനലിന്റെ ഒന്നാം ഇന്നിങ്‌സില്‍ 89 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. രണ്ടാം ഇന്നിങ്‌സില്‍ 46 റണ്‍സും താരം കണ്ടെത്തിയിരുന്നു. 

ജൂലൈയിലാണ് വിന്‍ഡീസ് പര്യടനം. പിന്നാലെ ഇംഗ്ലണ്ടിലെത്തുന്ന താരം ഓഗസ്റ്റില്‍ നടക്കുന്ന റോയല്‍ ലണ്ടന്‍ കപ്പ് പോരാട്ടത്തില്‍ ടീമിനായി ഇറങ്ങും. സെപ്റ്റംബറിലും താരം നാല് മത്സരങ്ങള്‍ കൗണ്ടിയില്‍ കളിച്ചേക്കും. പരിമിത ഓവര്‍ പോരാട്ടങ്ങളില്‍ താരത്തെ ഇന്ത്യന്‍ ടീം കുറച്ചായി പരിഗണിക്കാറില്ല. അതിനാല്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ താരം ലെസ്റ്ററിനായി കളിക്കുമെന്ന് ബിസിസിഐയോടു അടുത്ത വൃത്തങ്ങള്‍ പിടിഐയോടു വ്യക്തമാക്കി. 

കരിയറില്‍ ഇതു രണ്ടാം തവണയാണ് താരം കൗണ്ടി കളിക്കാനൊരുങ്ങുന്നത്. നേരത്തെ 2019ല്‍ രഹാനെ ഹാംപ്‌ഷെയറിന് വേണ്ടു കളിച്ചിട്ടുണ്ട്. 2019ലെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു താരം കൗണ്ടി കളിച്ചത്. 

സെപ്റ്റംബറില്‍ ഇന്ത്യന്‍ ടീമിലെ മറ്റു താരങ്ങള്‍ പരിമിത ഓവര്‍ ക്രിക്കറ്റിന്റെ തിരക്കിലാകുമ്പോള്‍ രഹാനെ കൗണ്ടി കളിക്കും. പിന്നാലെ ഡൊമസ്റ്റിക്കിലും കളിക്കും. ഡിസംബറിലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുന്‍പ് ഫോം നിലനിര്‍ത്തുകയാണ് രഹാനെ ലക്ഷ്യം വയ്ക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com