വാർണറെ പുറത്താകൽ ആഘോഷിക്കുന്ന ബ്രോ‍ഡ്/ പിടിഐ
വാർണറെ പുറത്താകൽ ആഘോഷിക്കുന്ന ബ്രോ‍ഡ്/ പിടിഐ

'ആത്മാവില്ല, പേസര്‍മാരുടെ പേടി സ്വപ്നം'- എഡ്ജ്ബാസ്റ്റണ്‍ പിച്ച് വളരെ മോശമെന്ന് സ്റ്റുവര്‍ട്ട് ബ്രോഡ്

രണ്ടാം ദിനത്തില്‍ പിച്ചിന് വേഗക്കുറവ് അനുഭവപ്പെട്ടുവെന്ന് ബ്രോഡ് പറയുന്നു. ആത്മാവില്ലാത്ത പിച്ചാണ് എഡ്ജ്ബാസ്റ്റണിലേതെന്നും താരം ആരോപിച്ചു

ലണ്ടന്‍: ആഷസ് പരമ്പരയിലെ ആദ്യ പോരാട്ടം നടക്കുന്ന എഡ്ജ്ബാസ്റ്റണ്‍ പിച്ചിനെതിരെ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. സ്വന്തം നാട്ടില്‍ ഇത്രയും മോശം പിച്ചില്‍ താന്‍ ഇതുവരെ ടെസ്റ്റ് കളിച്ചിട്ടില്ലെന്ന് ബ്രോഡ് തുറന്നടിച്ചു. 

രണ്ടാം ദിനത്തില്‍ പിച്ചിന് വേഗക്കുറവ് അനുഭവപ്പെട്ടുവെന്ന് ബ്രോഡ് പറയുന്നു. ആത്മാവില്ലാത്ത പിച്ചാണ് എഡ്ജ്ബാസ്റ്റണിലേതെന്നും താരം ആരോപിച്ചു. ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള പിച്ച് ഇത്രയും സ്ലോ ആയിരിക്കില്ലെന്നു പ്രതീക്ഷിക്കുന്നതായും ബ്രോഡ് പറഞ്ഞു. 

'ഞാനെങ്ങിനെ ഈ പിച്ചിനെക്കുറിച്ച് മിണ്ടാതിരിക്കും. അത്രയും സ്ലോ ആണ് പിച്ചിന്റെ സ്വഭാവം. വേഗം കുറഞ്ഞ പിച്ച് പന്തിന്റെ ഊര്‍ജം ചോര്‍ത്തിക്കളയുന്നു. ഒട്ടും ആത്മാവില്ലാത്ത പിച്ചാണിത്. ടെസ്റ്റ് മത്സരമാകുമ്പോള്‍ അവസാന ഘട്ടം വരെ കാക്കേണ്ടതുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ മാറ്റം വരുമോ എന്നു നോക്കാം.'

'സീമര്‍മാര്‍ക്ക് അമിത അധ്വാനമാണ് വേണ്ടി വരുന്നത്. നാട്ടില്‍ 94 ടെസ്റ്റുകള്‍ കളിച്ചു. ജീവിതത്തില്‍ ആദ്യയാണ് ഇംഗ്ലണ്ടില്‍ ഇത്രയും വേഗം കുറഞ്ഞ പിച്ചില്‍ പന്തെറിയേണ്ടി വന്നത്. ഓസീസ് ബാറ്റ് ചെയ്ത ആദ്യ പത്ത് ഓവര്‍ പിച്ച് സ്ലോയായിരുന്നു.' 

'സത്യസന്ധമായി പറയട്ടെ. ഇത്തരം പിച്ചുകളില്‍ സ്റ്റീവ് സ്മിത്ത് ക്രീസില്‍ നില്‍ക്കുന്നത് ഒരു പേടി സ്വപ്‌നമാണ് ബൗളറെ സംബന്ധിച്ച്'- ബ്രോഡ് വ്യക്തമാക്കി.

ആദ്യ പത്തോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഓസ്ട്രേലിയ മുന്നേറുകയായിരുന്നു. പതിനൊന്നാം ഓവറിലെ ആദ്യ പന്തിൽ ഡേവിഡ് വാർണറെയും തൊട്ടു പിന്നാലെ ഇറങ്ങിയ മർനസ് ലബുഷെയ്നിനെ ​ഗോൾഡൻ ഡക്കിൽ മടക്കിയും ഓസ്ട്രേലിയയെ ബ്രോഡ് ഞെട്ടിച്ചിരുന്നു. ഇം​ഗ്ലണ്ടിനെ കളിയിലേക്ക് മടക്കി എത്തിച്ചതും ബ്രോഡിന്റെ ഈ ഇരട്ട വിക്കറ്റ് നേട്ടമായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com