ഏഷ്യന്‍ ഗെയിംസ് യോഗ്യത, പിന്നാലെ സ്വര്‍ണം; ലോംങ് ജംപില്‍ കേരളത്തിന്റെ ആന്‍സി സോജന്‍

6.51 മീറ്റര്‍ താണ്ടിയാണ് താരം സ്വര്‍ണം സ്വന്തമാക്കിയത്. 6.49 മീറ്റര്‍ താണ്ടി ഉത്തര്‍ പ്രദേശിന്റെ ഷൈലി സിങ് വെള്ളിയും 6.44 മീറ്റര്‍ പിന്നിട്ടു ആന്ധ്രപ്രദേശിന്റെ ഭവാനി യാദവ് ഭഗവതി വെങ്കലവും സ്വന്തമാക്കി
സ്വർണം നേടിയ ആൻസി സോജൻ/ ട്വിറ്റർ
സ്വർണം നേടിയ ആൻസി സോജൻ/ ട്വിറ്റർ

ഭുവനേശ്വര്‍: ദേശീയ അന്തര്‍ സംസ്ഥാന അത്‌ലറ്റിക്‌സില്‍ വനിതാ ലോങ് ജംപില്‍ കേരളത്തിന്റെ ആന്‍സി സോജന് സ്വര്‍ണം. ഏഷ്യന്‍ ഗെയിംസ് യോഗ്യത നേരത്തെ സ്വന്തമാക്കിയ ആന്‍സി പിന്നാലെയാണ് സുവര്‍ണ നേട്ടത്തിലേക്കും ചാടിയത്. 

6.51 മീറ്റര്‍ താണ്ടിയാണ് താരം സ്വര്‍ണം സ്വന്തമാക്കിയത്. 6.49 മീറ്റര്‍ താണ്ടി ഉത്തര്‍ പ്രദേശിന്റെ ഷൈലി സിങ് വെള്ളിയും 6.44 മീറ്റര്‍ പിന്നിട്ടു ആന്ധ്രപ്രദേശിന്റെ ഭവാനി യാദവ് ഭഗവതി വെങ്കലവും സ്വന്തമാക്കി.

യോഗ്യതാ റൗണ്ടില്‍ 6.49 മീറ്റര്‍ താണ്ടിയാണ് ആന്‍സി ഏഷ്യന്‍ ഗെയിംസ് യോഗ്യത നേടിയത്. ഷൈലിയും ആന്‍സിയും തമ്മിലായിരുന്നു കടുത്ത പോരാട്ടം. ആന്‍സി നാലാം ശ്രമത്തില്‍ 6.44 മീറ്റര്‍ താണ്ടി. ഷൈലി രണ്ടാം ശ്രമത്തില്‍ 6.49 മീറ്റര്‍ പിന്നിട്ടിരുന്നു. അഞ്ചാം ശ്രമത്തിലാണ് താരം 6.47 മീറ്റര്‍ താണ്ടിയത്. എന്നാല്‍ തന്റെ അഞ്ചാം ശ്രമത്തില്‍ ആന്‍സി 6.51 മീറ്റര്‍ താണ്ടി ഷൈലിയെ മറികടന്നു. 

കേരളത്തിന്റെ മറ്റൊരു മെഡല്‍ പ്രതീക്ഷ കൂടിയായ നയന ജെയിംസ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം 6.41 മീറ്ററായിരുന്നു. മറ്റൊരു കേരള താരം നീന വി എട്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com