മെസിക്കൊപ്പം വീണ്ടും; ബാഴ്‌സലോണയിലെ നിര്‍ണായക സഖ്യം; ബുസ്‌കറ്റ്‌സ് ഇന്റർ മയാമിയിൽ

ഈ സീസണോടെ ബാഴ്‌സലോണ ജേഴ്‌സി അഴിച്ച ബുസ്‌കറ്റ്‌സ് അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ പന്ത് തട്ടാനൊരുങ്ങുകയാണ്. ബുസ്‌കറ്റ്‌സ് എത്തുന്നത് മെസി ഭാഗമായ ബെക്കാമിന്റെ ടീം ഇന്റര്‍ മയാമിയിലേക്ക്
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

ന്യൂയോര്‍ക്ക്: പെപ് ഗെര്‍ഡിയോളയുടെ കാലത്തെ ബാഴ്‌സലോണ സുവര്‍ണ സംഘത്തിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ലയണല്‍ മെസിയും സെര്‍ജിയോ ബുസ്‌കറ്റ്‌സും. മധ്യനിരയില്‍ ഷാവിക്കും ഇനിയെസ്റ്റയ്ക്കുമൊപ്പും നിര്‍ണായകമായി നിന്ന ബുസ്‌കറ്റ്‌സ് മെസിയുമായി വീണ്ടും ഒന്നിക്കാനൊരുങ്ങുന്നു. 

ഈ സീസണോടെ ബാഴ്‌സലോണ ജേഴ്‌സി അഴിച്ച ബുസ്‌കറ്റ്‌സ് അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ പന്ത് തട്ടാനൊരുങ്ങുകയാണ്. ബുസ്‌കറ്റ്‌സ് എത്തുന്നത് മെസി ഭാഗമായ ബെക്കാമിന്റെ ടീം ഇന്റര്‍ മയാമിയിലേക്ക്. വെറ്ററന്‍ താരം ടീമിലെത്തുമെന്ന് ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇടവേളയ്ക്ക് ശേഷം ബുസ്‌കറ്റ്‌സും മെസിയും ഒന്നിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. 

15 വര്‍ഷത്തോളം ബാഴ്‌സയുടെ നെടുംതൂണായിരുന്നു ബുസ്‌കറ്റ്‌സ്. ഒന്‍പത് ലാ ലിഗ, ഏഴ് കോപ്പ ഡെല്‍ റെ, മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടങ്ങള്‍ സ്വന്തമാക്കി. 2010ല്‍ സ്‌പെയിന്‍ ലോകകപ്പ് നേടുമ്പോള്‍ ടീമിന്റെ മധ്യനിര നിയന്ത്രിച്ചതും ബുസ്‌കറ്റ്‌സായിരുന്നു. 2012ലെ യൂറോ കപ്പിലും താരം നിര്‍ണായക സാന്നിധ്യമായി സ്‌പെയിനിനു കിരീടം സമ്മാനിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com