'അഞ്ച് വിക്കറ്റ് നേട്ടത്തില്‍ ഹാട്രിക്ക്'- മൂന്ന് കളികൾ, 16 വിക്കറ്റുകൾ! 33 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡിനൊപ്പം ഹസരങ്ക

1990ല്‍ ന്യൂസിലന്‍ഡിനെതിരെ തുടര്‍ച്ചയായി രണ്ട് തവണയും പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരെയും വഖാന്‍ യൂനിസ് അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബുലവായോ: ഏകദിന ക്രിക്കറ്റിലെ ഒരു അപൂര്‍വ നേട്ടത്തിനൊപ്പം ശ്രീലങ്കന്‍ സ്റ്റാര്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക. അയര്‍ലന്‍ഡിനെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലാണ് താരത്തിന്റെ ചരിത്ര നേട്ടം. തുടര്‍ച്ചയായി മൂന്ന് ഏകദിന പോരാട്ടത്തില്‍ അഞ്ചോ അധിലധികമോ വിക്കറ്റ് നേടുന്ന ബൗളറെന്ന റെക്കോര്‍ഡ് നേട്ടത്തിനൊപ്പമാണ് ഹസരങ്കയും പേര് ചേര്‍ത്തത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ സ്പിന്നറെന്ന നേട്ടവും താരത്തിനു സ്വന്തം. 

33 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡിനൊപ്പമാണ് ഹസരങ്ക എത്തിയത്. മുന്‍ പാകിസ്ഥാന്‍ നായകന്‍ വഖാര്‍ യൂനീസാണ് നേരത്തെ ഇത്തരമൊരു നേട്ടം സ്വന്തമാക്കിയ ബൗളര്‍. 1990ല്‍ ന്യൂസിലന്‍ഡിനെതിരെ തുടര്‍ച്ചയായി രണ്ട് തവണയും പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരെയും വഖാന്‍ യൂനിസ് അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി.

അയര്‍ലന്‍ഡിനെതിരായ ശ്രീലങ്കയുടെ 133 റണ്‍സ് വിജയത്തില്‍ നിര്‍ണായകമായത് ഹസരങ്കയുടെ അഞ്ച് വിക്കറ്റ് നേട്ടമായിരുന്നു. അതിനു മുന്‍പ് യുഎഇ, ഒമാന്‍ ടീമുകള്‍ക്കെതിരെയും താരം അഞ്ച് വിക്കറ്റുകള്‍ നേടി. 

യുഎഇക്കെതിരെ 24 റണ്‍സ് മാത്രം വഴങ്ങി പിഴുതത് ആറ് വിക്കറ്റുകള്‍. പിന്നീട് ഒമാനെതിരെ 13 റണ്‍സ് മാത്രം വഴങ്ങിയും അയര്‍ലന്‍ഡിനെതിരായ പോരാട്ടത്തില്‍ 79 റണ്‍സ് വഴങ്ങിയും അഞ്ച് വിക്കറ്റുകള്‍ ഹസരങ്ക സ്വന്തമാക്കി. 

ഹസരങ്ക കത്തുന്ന ഫോമിലാണ് ഇപ്പോള്‍ കളിക്കുന്നത്. വെറും മൂന്ന് ഏകദിന പോരാട്ടങ്ങളില്‍ നിന്നുമായി താരം വീഴ്ത്തിയത് 16 വിക്കറ്റുകള്‍. അവസാനം കളിച്ച് അഞ്ച് ഏകദിനത്തില്‍ വീഴ്ത്തിയത് 22 വിക്കറ്റുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com