സ്മിത്തിന്റെ ശതകം, രണ്ട് അര്‍ധ സെഞ്ച്വറികള്‍; ആഷസില്‍ ഓസ്‌ട്രേലിയ 416ന് പുറത്ത്

കരിയറിലെ 32ാം ടെസ്റ്റ് ശതകമാണ് സ്മിത്ത് ലോര്‍ഡ്സില്‍ കുറിച്ചത്. സ്മിത്ത് 110 റണ്‍സുമായി മടങ്ങി. താരം 15 ഫോറുകള്‍ പറത്തി
സെഞ്ച്വറി നേടിയ സ്മിത്ത്/ പിടിഐ
സെഞ്ച്വറി നേടിയ സ്മിത്ത്/ പിടിഐ

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ രണ്ടാം പോരാട്ടത്തില്‍ ഓസ്‌ട്രേലിയ 416ന് ഓള്‍ ഔട്ട്. സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറിയും ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്ഡ് എന്നിവര്‍ അര്‍ധ സെഞ്ച്വറിയും നേടി. പുറത്താകാതെ നിന്നു 22 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് ടീം സ്‌കോര്‍ 400 കടത്തിയത്. 

കരിയറിലെ 32ാം ടെസ്റ്റ് ശതകമാണ് സ്മിത്ത് ലോര്‍ഡ്സില്‍ കുറിച്ചത്. സ്മിത്ത് 110 റണ്‍സുമായി മടങ്ങി. താരം 15 ഫോറുകള്‍ പറത്തി. 

339ന് അഞ്ച് എന്ന നിലയിലാണ് രണ്ടാം ദിനം ഓസീസ് ബാറ്റിങ് പുനരാരംഭിച്ചത്. രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ അവര്‍ക്ക് രണ്ട് വിക്കറ്റുകളും നഷ്ടമായി. അലക്സ് കാരി (22), മിച്ചല്‍ സ്റ്റാര്‍ക്ക് (ആറ്) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. നതാന്‍ ലിയോണ്‍ (ഏഴ്), ജോഷ് ഹെയ്‌സല്‍ വുഡ് (നാല്) എന്നിവരാണ് രണ്ടാം ദിനത്തില്‍ മടങ്ങിയ മറ്റ് താരങ്ങള്‍.

നേരത്തെ ടോസ് നേടി ഇംഗ്ലണ്ട് ഓസ്ട്രേലിയയെ ബാറ്റിങിനു വിടുകയായിരുന്നു. ഒപ്പണര്‍ ഡോവിഡ് വാര്‍ണര്‍ 66 റണ്‍സെടുത്തു. ഉസ്മാന്‍ ഖവാജ (17), മര്‍നസ് ലബുഷെയ്ന്‍ (47), ട്രാവിസ് ഹെഡ്ഡ് (71), കാമറൂണ്‍ ഗ്രീന്‍ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിനത്തില്‍ ഓസ്ട്രേലിയക്ക് നഷ്ടമായത്. 

ഇംഗ്ലണ്ടിനായി ജോഷ് ടങ്, ഒല്ലി റോബിന്‍സന്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ നേടി. ജോ റൂട്ട് രണ്ട് വിക്കറ്റുകളും വീഴ്ത്തി. ആന്‍ഡേഴ്സന്‍, ബ്രോഡ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com