റൂട്ട് ഔട്ടാണോ? അന്ന് കാമറൂണ്‍ ഗ്രീന്‍, ഇന്ന് സ്മിത്ത്; ആഷസിലും ക്യാച്ച് വിവാദം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കാനായി കാമറൂണ്‍ ഗ്രീന്‍ എടുത്ത ക്യാച്ചിനെയാണ് സ്മിത്തിന്റെ ക്യാച്ചിനെ ആരാധകര്‍ ഉപമിക്കുന്നത്
ക്യാച്ച് എടുക്കുന്ന സ്മിത്ത്/ ട്വിറ്റർ
ക്യാച്ച് എടുക്കുന്ന സ്മിത്ത്/ ട്വിറ്റർ

ലണ്ടന്‍: രണ്ടാം അഷസ് പോരാട്ടത്തിനിടെ ക്യാച്ച് വിവാദം. മുന്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ പുറത്താക്കാന്‍ മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് എടുത്ത ക്യാച്ചാണ് വിവാദങ്ങള്‍ക്ക് ആധാരം. താരം കൈപ്പിടിയിലാക്കിയ പന്ത് ഗ്രൗണ്ടില്‍ ടച്ച് ചെയ്തുവെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കാനായി കാമറൂണ്‍ ഗ്രീന്‍ എടുത്ത ക്യാച്ചിനെയാണ് സ്മിത്തിന്റെ ക്യാച്ചിനെ ആരാധകര്‍ ഉപമിക്കുന്നത്. സമാനമാണ് സ്മിത്തിന്റെ ക്യാച്ചിന്റെ പേരിലുണ്ടായ വിവാദവും. 

രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് ജോ റൂട്ടിനെ പുറത്താകല്‍. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ബൗണ്‍സില്‍ പുള്‍ ഷോട്ടിന് ശ്രമിച്ചാണ് റൂട്ട് പുറത്തായത്. ഡൈവിങ് ക്യാച്ചിലൂടെയാണ് സ്മിത്ത് റൂട്ടിനെ മടക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com