പാക് സ്‌നൂക്കര്‍ താരം മജീദ് അലി ആത്മഹത്യ ചെയ്തു

പ്രമുഖ പാകിസ്ഥാനി സ്‌നൂക്കര്‍ താരവും ഏഷ്യന്‍ അണ്ടര്‍ 21 വെള്ളിമെഡല്‍ ജേതാവുമായ മജീദ് അലി ജീവനൊടുക്കി
മജീദ് അലി/ട്വിറ്റര്‍
മജീദ് അലി/ട്വിറ്റര്‍

ലഹോര്‍: പ്രമുഖ പാകിസ്ഥാനി സ്‌നൂക്കര്‍ താരവും ഏഷ്യന്‍ അണ്ടര്‍ 21 വെള്ളിമെഡല്‍ ജേതാവുമായ മജീദ് അലി ജീവനൊടുക്കി. 28 വയസ്സായിരുന്നു. പാക് പഞ്ചാബിലെ ഫൈസലാബാദിലെ വീട്ടിലായിരുന്നു ആത്മഹത്യ.

നിരവധി രാജ്യാന്തര മത്സരങ്ങളില്‍ പാകിസ്ഥാനെ പ്രതിനിധീകരിച്ചിട്ടുള്ള മദീദ് അലി കടുത്ത വിഷാദരോഗിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൗമാരകാലത്തു തന്നെ മജീദിനെ വിഷാദ രോഗം ബാധിച്ചിരുന്നുവെന്ന് സഹോദരന്‍ ഉമര്‍ പറഞ്ഞു. 

ഒരു മാസത്തിനിടെ മരിക്കുന്ന രണ്ടാമത്തെ പ്രമുഖ സോക്കര്‍ താരമാണ് മജീദ്. രാജ്യാന്തര താരമായ മുഹമ്മദ് ബിലാല്‍ നേരത്തെ ഹൃദയാഘാതം മൂലം മരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com