സാറ അലി ഖാൻ അല്ല, ശുഭ്മാൻ ​ഗില്ലിന് ‘ക്രഷ്’ തോന്നിയ ആ നടി ഇതാണ്; വെളിപ്പെടുത്തി താരം

എന്നാൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ശുഭ്മാൻ ​ഗിൽ തന്റെ ഇൻസ്റ്റ പേജിലൂടെ വ്യക്തമാക്കി. തനിക്ക് അങ്ങനെ ഒരു കാര്യവും അറിയില്ലെന്നായിരുന്നു ശുഭ്മാൻ ​ഗില്ലിന്റെ പ്രതികരണം
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

മുംബൈ: ഇഷ്ടപ്പെട്ട നടി ആരാണെന്ന ചോ​ദ്യത്തിന് ശ്രദ്ധേയ ഉത്തരം നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ​ഗിൽ. ഇഷ്ട നടി ആരെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ നിന്ന് ​ഗിൽ ആദ്യം ഒഴിഞ്ഞു മാറി. എന്നാൽ പിന്നീട് താരം തന്റെ ഇഷ്ട നടിയുടെ പേര് വെളിപ്പെടുത്തി. 

തെലുങ്ക്, ബോളിവുഡ് നടി രശ്മിക മന്ദനയോട് ‘ക്രഷ്’ തോന്നിയിട്ടുണ്ടെന്നായിരുന്നു ചോദ്യത്തിന് ഉത്തരമായി താരം വെളിപ്പെടുത്തി. 

എന്നാൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ശുഭ്മാൻ ​ഗിൽ തന്റെ ഇൻസ്റ്റ പേജിലൂടെ വ്യക്തമാക്കി. തനിക്ക് അങ്ങനെ ഒരു കാര്യവും അറിയില്ലെന്നായിരുന്നു ശുഭ്മാൻ ​ഗില്ലിന്റെ പ്രതികരണം. 

ബോളിവുഡ‍് നടി സാറ അലി ഖാനുമായി താരം പ്രണയത്തിലാണെന്നു നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറയുമായി താരം ഡേറ്റിങ്ങിലാണെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. കഴിഞ്ഞ പ്രണയ ദിനത്തിൽ ഒരു റസ്റ്റോറന്റിൽ ഇരിക്കുന്ന ചിത്രം ശുഭ്മൻ ഗിൽ പങ്കുവച്ചിരുന്നു. 

2021 ജൂലൈയിൽ സാറ ഇതേ റസ്റ്റോറന്റിൽ നിന്നുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിൽ ഇട്ടിരുന്നതായി ആരാധകർ പിന്നീടു കണ്ടെത്തി. സാറയുടെ പഴയ ചിത്രത്തിലും ഗില്ലിന്റെ പുതിയ ചിത്രത്തിലും പിറകിലിരിക്കുന്ന ആളുകൾ ഒന്നാണെന്നാണു ചില ആരാധകര്‍ വാദിച്ചത്. 

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ രാഹുലിന് പകരം കളിച്ച ഗില്ലിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. ഓപ്പണറായ ഗിൽ ആദ്യ ഇന്നിങ്സില്‍‍ 21 റൺസും രണ്ടാം ഇന്നിങ്സില്‍ അഞ്ച് റൺസുമാണു നേടിയത്. മാർച്ച് ഒൻപതിന് തുടങ്ങുന്ന നാലാം ടെസ്റ്റിലും ​ഗില്ലിന് അവസരം ലഭിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com