ജെ റിച്ചാര്‍ഡ്‌സന്‍ ഐപിഎല്ലില്‍ നിന്ന് പുറത്ത്; മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി

ഏതാണ്ട് രണ്ട് മസത്തിലധികമായി താരം വിശ്രമത്തിലാണ്. 
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്‍ 16ാം സീസണ്‍ പടിവാതില്‍ക്കല്‍ നില്‍ക്കെ മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി. ഓസ്‌ട്രേലിയന്‍ പേസര്‍ ജെ റിച്ചാര്‍ഡ്‌സന്‍ ഐപിഎല്ലില്‍ നിന്ന് പിന്‍മാറി. കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തിന്റെ പിന്‍മാറ്റം. 

ഇന്ത്യക്കെതിരായ ഓസ്‌ട്രേലിയയുടെ ഏകദിന ടീമിലേക്ക് താരത്തെ പരിഗണിച്ചിരുന്നില്ല. നിലവില്‍ വിശ്രമത്തിലുള്ള താരത്തിന് ശസ്ത്രക്രിയ അവാശ്യമാണ്. ഇതേത്തുടര്‍ന്നാണ് ഐപിഎല്ലില്‍ നിന്നുള്ള പിന്‍മാറ്റം. 

നേരത്തെ നേരിയ പരിക്കായിരുന്നു താരത്തിനുണ്ടായിരുന്നത്. എന്നാല്‍ ബിഗ് ബാഷ് ലീഗ് കളിച്ചതിന് പിന്നാലെ പരിക്ക് ഗുരുതരമായി. ഇതോടെയാണ് താരം കളത്തില്‍ നിന്ന് മാറിന്നത്. ഏതാണ്ട് രണ്ട് മസത്തിലധികമായി താരം വിശ്രമത്തിലാണ്. 

അടിസ്ഥാന വിലയ്ക്കാണ് മുംബൈ ജെ റിച്ചാര്‍ഡ്‌സനെ ടീമിലെത്തിച്ചത്. ബിഗ് ബാഷ് ലീഗില്‍ മിന്നും ഫോമില്‍ കളിച്ച താരത്തിന്റെ സാന്നിധ്യം മുംബൈക്ക് മുതല്‍ക്കൂട്ടാകുമെന്ന് നിരീക്ഷണങ്ങളുണ്ടായിരുന്നു. എന്നാല്‍ പരിക്ക് ആ പ്രതീക്ഷകളെ തകിടം മറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com