വിക്കറ്റ് നേട്ടം ആഘോഷിച്ചു; പരിക്ക് സ്വയം വരുത്തി ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ് (വീഡിയോ)

കാലിന്റെ മസിലിന് പരിക്കേറ്റ കേശവ് മഹാരാജിന് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക വ്യക്തമാക്കി
പരിക്കേറ്റതിനെ തുടർന്ന് ​കേശവ് മഹാരാജിനെ ​ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നു/ എഎഫ്പി
പരിക്കേറ്റതിനെ തുടർന്ന് ​കേശവ് മഹാരാജിനെ ​ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നു/ എഎഫ്പി

ജൊഹന്നാസ്ബര്‍ഗ്: വിക്കറ്റ് നേട്ടം ആഘോഷിച്ചത് കരിയറില്‍ ഇത്ര വലിയ തിരിച്ചടിയായി മാറുമെന്ന് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ് ആലോചിച്ചിരിക്കില്ല. 33കാരനായ സ്പിന്നര്‍ പരിക്കേറ്റ് പുറത്തായി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനിടെയാണ് താരത്തിന് പരിക്കേറ്റത്. 

കാലിന്റെ മസിലിന് പരിക്കേറ്റ കേശവ് മഹാരാജിന് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക വ്യക്തമാക്കി. കുറച്ചു കാലം താരത്തിന് കളത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വരും. താരത്തിന് ഏക​ദിന ലോകകപ്പടക്കമുള്ള നിർണായക പോരാട്ടങ്ങൾ നഷ്ടമാകും.

ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. വിന്‍ഡീസ് താരം കെയ്ല്‍ മേയേഴ്‌സിനെ പുറത്താക്കിയതിന്റെ ആഘോഷം സഹ താരങ്ങള്‍ക്കൊപ്പം നടത്തുന്നതിനിടെയാണ് താരം പരിക്ക് സ്വയം വരുത്തിയത്. താരങ്ങള്‍ക്കൊപ്പം റിവ്യു കാത്ത് നില്‍ക്കുന്നതിനിടെ ഔട്ടാണെന്ന് വിധിക്കപ്പെട്ടു. പിന്നാലെയാണ് സംഭവങ്ങള്‍. 

വിക്കറ്റ് നേട്ടമാഘോഷിക്കുന്നതിനായി താരം മുന്നോട്ട് കുതിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കാല്‍ നിലത്തുടക്കി താരം ഗ്രൗണ്ടില്‍ വീണു. കാല്‍ നിലത്തൂന്നി കുതിക്കാന്‍ ശ്രമിച്ചപ്പോള്‍ മസിലുകള്‍ക്ക് ക്ഷതം സംഭവിക്കുകയായിരുന്നു. സ്‌ട്രെക്ചറിലാണ് താരത്തെ ഗ്രൗണ്ടില്‍ നിന്ന് പവലിയനിലേക്ക് മാറ്റിയത്. 

കളിയില്‍ കേശവ് മഹാരാജ് രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. രണ്ടാം വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെയാണ് പരിക്കിലേക്ക് നയിച്ച സംഭവങ്ങള്‍. മത്സരത്തില്‍ മികച്ച വിജയം സ്വന്തമാക്കി രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com