‘മറ്റ് ടീമുകളെല്ലാം പാകിസ്ഥാനിൽ വരുന്നു; ഇന്ത്യക്ക് മാത്രം എന്താ സുരക്ഷാ ആശങ്ക?‘ 

ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ, ഐസിസി യോ​ഗങ്ങളിൽ ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കുമെന്നു സേഥി പറഞ്ഞു
ഇന്ത്യൻ ടീം/ എഎഫ്പി
ഇന്ത്യൻ ടീം/ എഎഫ്പി

ഇസ്ലാമബാദ്: ഏഷ്യാ കപ്പ് പാകിസ്ഥാനിൽ നടത്തിയാൽ കളിക്കാൻ വരില്ലെന്ന് ഇന്ത്യൻ നിലപാടിനെ വിമർശിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേഥി. മറ്റ് ടീമുകൾക്ക് ഏഷ്യാ കപ്പ് കളിക്കാൻ പാകിസ്ഥാനിലേക്ക് വരാൻ പ്രശ്നമില്ല. പിന്നെ ഇന്ത്യക്ക് മാത്രം എന്താണ് പ്രശ്നമെന്ന് സേഥി ചോദിച്ചു. വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് പാക് ക്രിക്കറ്റ് ചെയർമാൻ വിമർശനമുന്നയിച്ചത്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ യോഗം ഈ മാസം നടക്കാനിരിക്കെയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവൻ നിലപാടുമായി രം​ഗത്തെത്തിയത്. 

സുരക്ഷാ കാര്യത്തിൽ ഇന്ത്യയ്ക്കു മാത്രം എന്താണ് ഇത്ര ആശങ്കയെന്നും സേഥി ചോ​ദിച്ചു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ, ഐസിസി യോ​ഗങ്ങളിൽ ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കുമെന്നും സേഥി പറഞ്ഞു. 

‘എല്ലാ ടീമുകളും പാകിസ്ഥാനിലേക്കു കളിക്കാൻ വരുന്നുണ്ട്. അവര്‍ക്കൊന്നും യാതൊരു പരാതിയുമില്ല. ഇന്ത്യക്ക് മാത്രം എന്താണ് സുരക്ഷയിൽ ഇത്ര ആശങ്ക. അങ്ങനെ സുരക്ഷാപ്രശ്നം പറയുകയാണെങ്കിൽ ഏകദിന ലോകകപ്പിനായി ഞങ്ങളുടെ ടീമിനെ ഇന്ത്യയിലേക്ക് അയക്കുന്നതിലും ആശങ്കയുണ്ട്. ഇക്കാര്യങ്ങൾ വരുന്ന യോഗങ്ങളിൽ ഞാൻ പറയും. ഞങ്ങൾക്ക് ഏഷ്യാ കപ്പ് നടത്തേണ്ടത് അനിവാര്യമായ കാര്യമാണ്. അതിനാൽ ഇന്ത്യയുടെ ഈ നിലപാടിനെ പിന്തുണയ്ക്കാൻ ഞങ്ങൾക്കാകില്ല’– നജാം സേഥി പറഞ്ഞു.

‘നിലവിലെ സാഹചര്യത്തേക്കുറിച്ചു പാകിസ്ഥാൻ സര്‍ക്കാരിനോടു സംസാരിച്ചിട്ടുണ്ട്. ഇന്ത്യ ഏഷ്യാ കപ്പിനു വന്നില്ലെങ്കിലും ലോകകപ്പിനായി അങ്ങോട്ടു പോകാൻ അവര്‍ നിർദേശിച്ചാൽ ഞങ്ങൾക്ക് എന്തു ചെയ്യാൻ സാധിക്കും? പോകണ്ട എന്നാണു പറയുന്നതെങ്കിൽ അത് ഇന്ത്യയുടേതിനു സമാനമായ സാഹചര്യമാകും’– നജാം സേഥി പറഞ്ഞു. 

ഏഷ്യാ കപ്പിന്റെ വേദി പാകിസ്ഥാനിലാണെങ്കിൽ കളിക്കില്ലെന്ന നിലപാടിൽ ഇന്ത്യൻ ഉറച്ചുനിൽക്കുകയാണ്. അതേസമയം ഇന്ത്യ ഉറച്ച നിലപാടിൽ നിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ​യുഎഇയിൽ നടത്താനുള്ള ആലോചനകളും നടക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com