ആരാണ് സിസന്‍ഡ മഗല? അറിയാം ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെത്തിച്ച പേസറെ

കരിയറിലെ ഇതുവരെയായി 127 ടി20 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. 136 വിക്കറ്റുകള്‍ നേടി
സിസന്‍ഡ മഗല/ ട്വിറ്റർ
സിസന്‍ഡ മഗല/ ട്വിറ്റർ

ചെന്നൈ: ഐപിഎല്‍ 16ാം എഡിഷന്‍ തുടങ്ങാനിരിക്കെ പരിക്കേറ്റ് പുറത്തായ കെയ്ല്‍ ജാമിസന് പകരക്കാരനെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ സിസന്‍ഡ മഗലയാണ് ജാമിസന്റെ പകരക്കാരനായി ചെന്നൈ ടീമിലെത്തുന്നത്. 

ഒരു കോടി രൂപയ്ക്കാണ് ജാമിസനെ ചെന്നൈ സ്വന്തമാക്കിയത്. പകരമെത്തുന്ന മഗലയ്ക്കായി ടീം മുടക്കുന്നത് 50 ലക്ഷം രൂപയാണ്. 

ദക്ഷിണഫ്രിക്കക്കായി നാല് ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ മഗല. അതേസമയം ലോകത്തെ വിവിധ ടി20 ലീഗുകളില്‍ കളിച്ചിട്ടുള്ള മഗലയ്ക്ക് ഈ ഫോര്‍മാറ്റില്‍ മികച്ച പരിചയ സമ്പത്തുണ്ട്. 

കരിയറിലെ ഇതുവരെയായി 127 ടി20 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. 136 വിക്കറ്റുകള്‍ നേടി. 8.00 ആണ് എക്കോണമി. ദക്ഷിണാഫ്രിക്കക്കായി നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിക്കറ്റുകള്‍ നേടി. 9.00 ആണ് എക്കോണമി. 

32കാരനായ താരം ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റായി പരക്കെ അംഗീകരിക്കപ്പെട്ട ബൗളറാണ്. ബാറ്റിങിലും അവശ്യഘട്ടങ്ങളില്‍ ഉപകരിക്കുന്ന താരമാണ്. പിഞ്ച് ഹിറ്റാണ് മഗല. 127 മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ധ സെഞ്ച്വറി കുറിച്ചിട്ടുള്ള താരത്തിന്റ ആവറേജ് 17.50 ആണ്. 120 ആണ് സ്‌ട്രൈക്ക് റേറ്റ്. 63 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 

ഈയടുത്ത് സമാപിച്ച സൗത്ത് ആഫ്രിക്ക ടി20യില്‍ താരം 14 വിക്കറ്റുകള്‍ വീഴ്ത്തി. 8.68 ആണ് എക്കോണമി. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍മാരില്‍ അഞ്ചാം സ്ഥാനത്താണ് മഗല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com