'നിലവില്‍ ആ താരം മാത്രമാണ് ഏറ്റവും മികച്ച ഫീല്‍ഡര്‍'- ജോണ്ടി റോഡ്‌സ്

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മികച്ച ഫീല്‍ഡര്‍ ആരെന്ന ചോദ്യം അദ്ദേഹം നേരിട്ടത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ചെന്നൈ: വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ആരാണ്? ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡിങ് ഇതിഹാസം ജോണ്ടി റോഡ്‌സിനോടായിരുന്നു ചോദ്യം. ഉത്തരം വളരെ എളുപ്പത്തില്‍ തന്നെ അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മികച്ച ഫീല്‍ഡര്‍ ആരെന്ന ചോദ്യം അദ്ദേഹം നേരിട്ടത്. 

ഇന്ത്യയുടെ രവീന്ദ്ര ജഡേജയാണ് നിലവില്‍ ഏറ്റവും മികച്ച ഫീല്‍ഡറെന്ന് ജോണ്ടി റോഡ്‌സ് പറയുന്നു. താരത്തിന്റെ ബാറ്റിങിലും ബൗളിങിലുമുള്ള സവിശേഷമായ പ്രത്യേകതകള്‍ ഗംഭീരമാണെന്നും റോഡ്‌സ് വ്യക്തമാക്കി. 

'മികച്ച ഫീല്‍ഡര്‍ എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ഒരേയൊരു താരമേ ഇപ്പോള്‍ ഉള്ളു. അത് രവീന്ദ്ര ജഡേജയാണ്'- റോഡ്‌സ് വ്യക്തമാക്കി. 

'മൈതാനത്ത് ഫീല്‍ഡിങിന് കാര്യമായ ശ്രദ്ധ കൊടുക്കാന്‍ ടീമുകള്‍ തീരുമാനിക്കുന്നത് ഐപിഎല്‍ ആരംഭിച്ച ശേഷമാണ്. നേരത്തെ ഒരു ടീമില്‍ മൂന്നോ നാലോ മികച്ച ഫീല്‍ഡര്‍മാരുണ്ടാകും. ബാക്കിയുള്ളവര്‍ ശരാശരിക്കാരാകും. എന്നാല്‍ ഐപിഎല്‍ തുടങ്ങിയതോടെ ഫീല്‍ഡിങ് വിഭാഗത്തിലും കാര്യമായ വളര്‍ച്ച ഉണ്ടായി. നേരത്തെ വ്യക്തിഗത മികവുകളെ മാത്രം അടയാളപ്പെടുത്തിയിരുന്ന സ്ഥാനത്തു നിന്ന് ഫീല്‍ഡിങ് വിഭാഗം ഇന്ന് വലിയ ഉയര്‍ച്ചയാണ് നേടിയിരിക്കുന്നത്'- റോഡ്‌സ് വിലയിരുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com