ആര്‍സിബി ബൗളിങിന് മൂര്‍ച്ച കൂടും; ഓസീസ് സ്റ്റാര്‍ പേസര്‍ തിരിച്ചെത്തി

ബൗളിങിലെ പോരായ്മകള്‍ പരിഹരിക്കാന്‍ ആര്‍സിബിക്ക് ഓസീസ് പേസര്‍ കരുത്താകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്
josh
josh

ലഖ്‌നൗ: ഐപിഎല്ലില്‍ ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ നേരിടാനൊരുങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആശ്വാസ വാര്‍ത്ത. പരിക്കിന്റെ പിടിയിലായിരുന്ന സ്റ്റാര്‍ ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് ടീമിലേക്ക് മടങ്ങിയെത്തി. താരം നെറ്റ്‌സില്‍ പരിശീനവും നടത്തി. സീസണില്‍ ആദ്യമായി താരം ഇന്നു കളിക്കാനിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ബൗളിങിലെ പോരായ്മകള്‍ പരിഹരിക്കാന്‍ ആര്‍സിബിക്ക് ഓസീസ് പേസര്‍ കരുത്താകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഹെയ്‌സല്‍വുഡ് വരുമ്പോള്‍ ടീമില്‍ എന്തു മാറ്റമായിരിക്കും ഉണ്ടാകുക എന്നതും ആരാധകര്‍ ആംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യമാണ്. താരത്തെ ഇംപാക്ട് പ്ലെയറായി കളിപ്പിക്കാനും സാധ്യതയുണ്ട്. 

പരിക്കില്‍ നിന്ന് ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി പൂര്‍ണമായി മുക്തനായിട്ടില്ല. ആര്‍സിബിയെ കോഹ്‌ലി തന്നെയായിരിക്കും ഇന്നും നയിക്കുക. 

കഴിഞ്ഞ മത്സരത്തില്‍ തോല്‍വി പിണഞ്ഞ ആര്‍സിബി വിജയ വഴിയിലെത്താനുള്ള ഒരുക്കത്തിലാണ്. സ്വന്തം തട്ടകത്തില്‍ ലഖ്‌നൗവിനോട് തോറ്റതിന്റെ കണക്കും അവര്‍ക്ക് തീര്‍ക്കാനുണ്ട്. മത്സരം നടക്കുന്ന ലഖ്‌നൗവില്‍ കനത്ത മഴ പെയ്യുന്നത് മത്സരത്തിന് ഭീഷണിയായി നില്‍ക്കുന്നുണ്ട്. സ്വന്തം തട്ടകത്തില്‍ വിജയം തുടരാനാണ് ലഖ്‌നൗ ഒരുങ്ങുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com