വിന്‍ഡീസ് താരം ജോണ്‍സന്‍ ചാള്‍സ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍

വെസ്റ്റ് ഇന്‍ഡീസിനായി 41 ടി20 മത്സരങ്ങളില്‍ നിന്നു 971 റണ്‍സാണ് താരം നേടിയത്. 2012, 2016 വര്‍ഷങ്ങളില്‍ വിന്‍ഡീസിന്റെ ടി20 ലോകകപ്പ് നേട്ടങ്ങളില്‍ താരവും പങ്കാളിയായിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊല്‍ക്കത്ത: ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളിലേക്ക് വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണ്‍സന്‍ ചാള്‍സിനെ ടീമിലെത്തിച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ബംഗ്ലാദേശ് താരമായ ലിറ്റന്‍ ദാസിന്റെ പകരക്കാരനായാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ചാള്‍സ് വരുന്നത്. 50 ലക്ഷം രൂപയ്ക്കാണ് താരം കെകെആറില്‍ എത്തുന്നത്.

വെസ്റ്റ് ഇന്‍ഡീസിനായി 41 ടി20 മത്സരങ്ങളില്‍ നിന്നു 971 റണ്‍സാണ് താരം നേടിയത്. 2012, 2016 വര്‍ഷങ്ങളില്‍ വിന്‍ഡീസിന്റെ ടി20 ലോകകപ്പ് നേട്ടങ്ങളില്‍ താരവും പങ്കാളിയായിരുന്നു. 224 ടി20 മത്സരങ്ങളില്‍ നിന്ന് 5,600 റണ്‍സ് താരം നേടിയിട്ടുണ്ട്.  

ടോപ് ഓര്‍ഡര്‍ ബാറ്ററായ ചാള്‍സ് 179 ടി20 മത്സരങ്ങളില്‍ ഓപ്പണറായി ഇറങ്ങിയിട്ടുണ്ട്. 25.47 ആണ് ആവറേജ്. സ്‌ട്രൈക്ക് റേറ്റ് 125.72. 

ആറ് വര്‍ഷമായി വിന്‍ഡീസ് ടീമില്‍ കളിക്കാതിരുന്ന താരം കഴിഞ്ഞ വര്‍ഷമാണ് ടീമില്‍ തിരിച്ചെത്തിയത്. 34കാരനായ ചാള്‍സ് മാര്‍ച്ച് മാസത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ 39 പന്തില്‍ സെഞ്ച്വറി നേടിയിരുന്നു. ആകെ 46 പന്തുകള്‍ നേരിട്ട് 11 സിക്‌സും 10 ഫോറും സഹിതം 118 റണ്‍സാണ് താരം മത്സരത്തില്‍ അടിച്ചത്. ചാള്‍സിന്റെ വരവ് കൊല്‍ക്കത്ത ബാറ്റിങിന് കരുത്താകും.  

ലേലത്തില്‍ അണ്‍സോള്‍ഡായി നിന്ന ലിറ്റന്‍ ദാസിനെ പിന്നീടാണ് കൊല്‍ക്കത്ത 50 ലക്ഷത്തിന് സ്വന്തമാക്കിയത്. താരത്തിന്റെ കന്നി ഐപിഎല്‍ പ്രവേശനം കൂടിയായിരുന്നു ഇത്തവണ. കുടുംബാംഗങ്ങളില്‍ ഒരാള്‍ അസുഖ ബാധിതനായി ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്നാണ് താരത്തിന്റെ പിന്‍മാറ്റം. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ലിറ്റന്‍ ദാസ് കളിച്ചെങ്കിലും ബാറ്റിങിലും വിക്കറ്റ് കീപ്പിങിലും അമ്പേ പരാജയപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com