'അതിവേ​ഗം' ബാബർ അസം; ഹാഷിം അംലയെ പിന്തള്ളി റെക്കോർഡുകൾ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ നാലാം പോരാട്ടത്തിൽ സെഞ്ച്വറി നേടിയാണ് ബാബർ റെക്കോർഡ് സ്വന്തം പേരിലേക്ക് മാറ്റിയത്
ബാബർ അസം/ ട്വിറ്റര്‍
ബാബർ അസം/ ട്വിറ്റര്‍

കറാച്ചി: ഏകദിനത്തിൽ പുതിയ ബാറ്റിങ് റെക്കോർഡുകൾ സ്ഥാപിച്ച് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഏകദിനത്തിൽ ഏറ്റവും വേ​ഗത്തിൽ 5000 റൺസ് നേടുന്ന താരമായി ബാബർ മാറി. ദക്ഷിണാഫ്രിക്കൻ മുൻ ബാറ്റർ ഹാഷിം അംല സ്ഥാപിച്ച റെക്കോർഡാണ് ബാബർ മറികടന്നത്. ഏകദിനത്തിൽ അതിവേ​ഗം 18 സെഞ്ച്വറികൾ നേടുന്ന താരമായും ബാബർ മാറി. അംലയെ തന്നെയാണ് ഈ റെക്കോർഡിലും ബാബർ പിന്തള്ളിയത്. 

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ നാലാം പോരാട്ടത്തിൽ സെഞ്ച്വറി നേടിയാണ് ബാബർ റെക്കോർഡ് സ്വന്തം പേരിലേക്ക് മാറ്റിയത്. 97 ഇന്നിങ്സുകൾ കളിച്ചാണ് ബാബർ 5000 റൺസ് നേടിയത്. ഹാഷിം അംല 101 ഇന്നിങ്സുകൾ കളിച്ചാണ് നേട്ടത്തിലെത്തിയത്. മത്സരത്തിൽ 19 റൺസ് പിന്നിട്ടപ്പോൾ തന്നെ റെക്കോർഡ് ബാബറിന്റെ പേരിലായിരുന്നു. 

പട്ടികയില്‍ വിരാട് കോഹ്‌ലിയാണ് മൂന്നാം സ്ഥാനത്ത്. കോഹ്‌ലി 114 ഇന്നിങ്‌സ് കളിച്ചാണ് 5000 എത്തിയത്. വിവിയന്‍ റിച്ചാര്‍ഡ്‌സും 114 ഇന്നിങ്‌സില്‍ നിന്നു 5000 റണ്‍സ് കണ്ടെത്തിയിട്ടുണ്ട്. ഒരു ഇന്നിങ്‌സ് കൂടുതല്‍ കളിച്ച വാര്‍ണര്‍ അഞ്ചാം സ്ഥാനത്ത്.

മത്സരത്തിൽ 117 പന്തുകൾ നേരിട്ട് 107 റൺസാണ് താരം നാലാം പോരാട്ടത്തിൽ നേടിയത്. 10 ബൗണ്ടറികൾ സഹിതമായിരുന്നു ഏകദിനത്തിലെ താരത്തിന്റെ 18ാം സെഞ്ച്വറി.

അതിവേ​ഗം ഏകദിനത്തിൽ 18 സെഞ്ച്വറികൾ നേടുന്ന താരമായി റെക്കോർഡിട്ട ബാബർ 100ൽ താഴെ ഇന്നിങ്സ് കളിച്ച് അതിവേ​ഗത്തിൽ ഇത്രയും സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടവും സ്വന്തമാക്കി. രണ്ടാമതുള്ള അംല 101 ഇന്നിങ്സും മൂന്നാമതുള്ള ഡേവിഡ് വാര്‍ണര്‍ 115 ഇന്നിങ്‌സ് കളിച്ചും നാലാമതുള്ള വിരാട് കോഹ്‌ലി 119 ഇന്നിങ്‌സുകളും കളിച്ചാണ് 18 സെഞ്ച്വറികള്‍ കുറിച്ചത്.

ഏകദിന ബാറ്റർമാരിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് ബാബർ. ഏകദിനത്തിൽ 5000 റൺസ് നേടുന്ന 14ാം പാക് താരമായും ബാബർ മാറി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com