സുവർണ ദൂരം താണ്ടി നീരജ് ചോപ്ര; 88.67 മീറ്റർ ജാവലിൻ പറത്തി ഒന്നാമനായി 

സ്വർണം നേടിയെങ്കിലും 90 മീറ്ററെന്ന ലക്ഷ്യം താണ്ടാൻ ഇക്കുറിയും നീരജിനായില്ല
നീരജ് ചോപ്ര/ ചിത്രം: എഎൻഐ
നീരജ് ചോപ്ര/ ചിത്രം: എഎൻഐ

ദോഹ: ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ സുവർണ നേട്ടം സ്വന്തമാക്കി ഒളിംപിക് ചാമ്പ്യൻ നീരജ് ചോപ്ര. വമ്പന്മാർ അണിനിരന്ന പോരാട്ടത്തിൽ 88.67 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് ഒന്നാമതെത്തിയത്. സ്വർണം നേടിയെങ്കിലും 90 മീറ്ററെന്ന ലക്ഷ്യം താണ്ടാൻ ഇക്കുറിയും നീരജിനായില്ല. 

ആദ്യ ഊഴത്തിലാണ് നീരജ് വിജയദൂരം പിന്നിട്ടത്. പിന്നീട് മൂന്ന് തവണ നീരജ് 85 മീറ്ററിന് മുകളിൽ ജാവലിൻ പറത്തി. ടോക്കിയോയിൽ വെള്ളി നേടിയ ചെക്ക് താരം യാക്കുബ് 88.63 മീറ്ററോടെ രണ്ടാം സ്ഥാനത്തും 85.88 മീറ്ററോടെ മുൻലോക ചാമ്പ്യൻ ആൻഡേഴ്സൻ പീറ്റേഴ്സൻ മൂന്നാമതും എത്തി. ‌ഡയമണ്ട് ലീഗ് അത്‍ലറ്റിക്സിൽ ഇതു മൂന്നാം തവണയാണ് നീരജ് ജേതാവാകുന്നത്.

അതേസമയം ട്രിപ്പിൾ ജംപിൽ മത്സരിച്ച കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യൻ എൽദോസ് പോളിന് പത്താം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com