തകര്‍ത്തടിച്ച് മാക്‌സ് വെലും ഡുപ്ലെസിയും; മുംബൈക്ക് ജയിക്കാന്‍ വേണ്ടത് 200 റണ്‍സ്

മാകസ് വെലാണ് ബാംഗ്ലൂര്‍ നിരയില്‍ ടോപ്‌സ്‌കോറര്‍. 33 പന്തില്‍ നിന്ന് 68 റണ്‍സ് താരം നേടി.
മാക്‌സ് വെല്ലും ഡുപ്ലെസിയും ബാറ്റിങ്ങിനിടെ
മാക്‌സ് വെല്ലും ഡുപ്ലെസിയും ബാറ്റിങ്ങിനിടെ

ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിര ജയിക്കാന്‍ മുംബൈക്ക് വിജയലക്ഷ്യം 200 റണ്‍സ്. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് എടുത്തു. മാക്‌സ് വെലും ഡുപ്ലെസിയും തകര്‍ത്തടിച്ചതോടെയാണ് ബാഗ്ലൂരിന് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തനായത്.

തുടക്കത്തില്‍ തന്നെ വിരാടിനെയും അനൂജ് റാവത്തിനെയും നഷ്ടമായെങ്കിലും തകര്‍പ്പനടിയോടെയാണ് ബാഗ്ലൂരിന്റെ  റണ്‍സ് മാക്‌സ് വെലും ഡുപ്ലെസിയും സ്‌കോര്‍ ഉയര്‍ത്തിയത്. മാകസ് വെല്ലാണ് ബാംഗ്ലൂര്‍ നിരയില്‍ ടോപ്‌സ്‌കോറര്‍. 33 പന്തില്‍ നിന്ന് 68 റണ്‍സ് താരം നേടി. ഇതില്‍ നാല് സിക്‌സറും 8 ഫോറും ഉള്‍പ്പെടുന്നു. 

65 റണ്‍സാണ് ഡുപ്ലെസിയുടെ സമ്പാദ്യം. 41 പന്ത് നേരിട്ട ഡുപ്ലെസി മൂന്ന് തവണ സിക്‌സറും അഞ്ച് തവണ പന്ത് അതിര്‍ത്തി കടത്തുകയും ചെയ്തു. ദിനേഷ് കാര്‍ത്തിക് 18 പന്തില്‍ നിന്ന് 30 റണ്‍സ് നേടി. കോഹ് ലി 1, അനുജ് റാവത്ത് 6, മഹിപാല്‍ 1, പുറത്താകാതെ കേദാര്‍ ജാദവ് 12, ഹസരംഗ 12 റണ്‍സ് നേടി.

മുംബൈയ്ക്കായി ജേസണ്‍ ബെഹ്‌റെന്‍ഡോഫ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. കാമറോണ്‍ ഗ്രീന്‍, ക്രിസ് ജോര്‍ഡന്‍, കുമാര്‍ കാര്‍ത്തികേയ എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com