'യശസ്വിയെ ഉടന്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ കാണാം, സെലക്ടര്‍മാരുടെ റഡാറിലുണ്ട്'

21കാരനായ താരം സ്ഥിരതയുള്ള പ്രകടനമാണ് സീസണില്‍ പുറത്തെടുക്കുന്നത്. 575 റണ്‍സുമായി ഓറഞ്ച് ക്യാപ് പോരില്‍ രണ്ടാമതാണ് യശസ്വി
യശസ്വി ജയ്സ്വാൾ പരിശീലനത്തിൽ/ പിടിഐ
യശസ്വി ജയ്സ്വാൾ പരിശീലനത്തിൽ/ പിടിഐ

മുംബൈ: ഐപിഎല്ലില്‍ മിന്നും ഫോമില്‍ ബാറ്റ് വീശുന്ന രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഉടന്‍ തന്നെ ഇന്ത്യന്‍ ടീമില്‍ ഇടം നേടുമെന്ന് മുന്ന് പരിശീലകന്‍ രവി ശാസ്ത്രി. സെലക്ടര്‍മാര്‍ യശസ്വിയുടെ പ്രകടനം സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

21കാരനായ താരം സ്ഥിരതയുള്ള പ്രകടനമാണ് സീസണില്‍ പുറത്തെടുക്കുന്നത്. 575 റണ്‍സുമായി ഓറഞ്ച് ക്യാപ് പോരില്‍ രണ്ടാമതാണ് യശസ്വി. ഒന്നാം സ്ഥാനത്ത് ഫാഫ് ഡുപ്ലെസിയാണ്. ഇരുവരും തമ്മില്‍ ഒരു റണ്ണിന്റെ വ്യത്യാസം മാത്രമേയുള്ളു. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറികളുമായാണ് താരം മികവോടെ നില്‍ക്കുന്നത്. അതിനിടെ ഐപിഎല്ലിലെ ഏറ്റവും വേഗമാര്‍ന്ന അര്‍ഝ സെഞ്ച്വറിയെന്ന നേട്ടം 13 പന്തില്‍ 50 റണ്‍സെടുത്ത് യശസ്വി സ്വന്തമാക്കിയിരുന്നു. 

'സെലക്ടര്‍മാര്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് യശസ്വി ജയ്‌സ്വാളിനെ. സമീപ കാലത്തു തന്നെ അദ്ദേഹം ഇന്ത്യക്കായി കളിക്കുന്നത് നമുക്ക് കാണാം. കരുത്തും ടൈമിങും എല്ലാം സമം ചേര്‍ത്താണ് യശസ്വി തന്റെ കളിയുടെ ഗ്രാഫ് ഉയര്‍ത്തിയത്. മികവിന്റെ ഗ്രാഫ് സ്വയം ഉയര്‍ത്തുന്ന രീതിയാണ് യശസ്വിയെ വ്യതിരിക്തനാക്കി നിര്‍ത്തുന്നത്. മികച്ച ഭാവിയുള്ള താരമാണ് അദ്ദേഹം.'

'ദീര്‍ഘ നാളായി സെലക്ടര്‍മാര്‍ അന്വേഷിക്കുന്ന ക്വാളിറ്റിയുള്ള താരമായി യശസ്വി മാറിക്കഴിഞ്ഞു. ഇന്ത്യക്കായി എല്ലാ ഫോര്‍മാറ്റിനും അനുയോജ്യനാണ് അദ്ദേഹം. പ്രത്യേകിച്ച് വൈറ്റ് ബോള്‍ ക്രിക്കറ്റിലും ടി20യിലും മറ്റാരേക്കാളും യോഗ്യത തനിക്കുണ്ടെന്ന് അദ്ദേഹം ബോധ്യപ്പെടുത്തി. ആരായാലും യശസ്വിയെ ആയിരിക്കും ആദ്യം തന്നെ തിരഞ്ഞെടുക്കുക'-ശാസ്ത്രി വ്യക്തമാക്കി.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com