'തന്ത്രങ്ങളുടെ തമ്പുരാന്‍'- വിഖ്യാത പരിശീലകരുടെ പട്ടികയില്‍ പെപ് ഗെര്‍ഡിയോളയും; അപൂര്‍വ നേട്ടം

സര്‍ അലക്‌സ് ഫെര്‍ഗൂസന്‍, കാര്‍ലോ  ആന്‍സലോട്ടി എന്നിവര്‍ മാത്രമാണ് ഇത്തരമൊരു നേട്ടം ആദ്യം സ്വന്തമാക്കിയവര്‍. 
​റയലിനെതിരായ വിജയം ആഘോഷിക്കുന്ന ​ഗെർഡിയോള/ ട്വിറ്റർ
​റയലിനെതിരായ വിജയം ആഘോഷിക്കുന്ന ​ഗെർഡിയോള/ ട്വിറ്റർ

ലണ്ടന്‍: റയല്‍ മാഡ്രിഡിനെ തകര്‍ത്തെറിഞ്ഞ് മാഞ്ചസ്റ്റര്‍ സിറ്റി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് മുന്നേറയതിന് പിന്നാലെ അപൂര്‍വ നേട്ടവുമായി സിറ്റി കോച്ച് പെപ് ഗെര്‍ഡിയോള. ചാമ്പ്യന്‍സ് ലീഗില്‍ 100 വിജയങ്ങള്‍ നേടുന്ന വിഖ്യാത പരിശീലകരുടെ എലൈറ്റ് പട്ടികയിലേക്കാണ് ഗെര്‍ഡിയോള തന്റെ പേരും എഴുതി ചേര്‍ത്തത്. 

പട്ടികയില്‍ പേര് എഴുതി ചേര്‍ക്കുന്ന മൂന്നാമത്തെ മാത്രം കോച്ചായും ഗെര്‍ഡിയോള മാറി. മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ചും ഇതിഹാസവുമായ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍, നിലവിലെ റയല്‍ മാഡ്രിഡ് പരിശീലകനും ഇറ്റാലിയന്‍ അതികായനുമായ കാര്‍ലോ ആന്‍സലോട്ടി എന്നിവര്‍ മാത്രമാണ് ഇത്തരമൊരു നേട്ടം ആദ്യം സ്വന്തമാക്കിയവര്‍. 

ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ ആന്‍സലോട്ടിയുടെ പേരിലാണ്. 191 മത്സരങ്ങളില്‍ നിന്നു 107 വിജയങ്ങളാണ് ചാമ്പ്യന്‍സ് ലീഗില്‍ ആന്‍സലോട്ടിയുടെ നേട്ടം. ഫെര്‍ഗൂസന്‍ 190 കളിയില്‍ നിന്നു 102 വിജയങ്ങള്‍ സ്വന്തമാക്കി. ഏറ്റവും വേഗത്തില്‍ 100 വിജയങ്ങളെന്ന നേട്ടം ഗെര്‍ഡിയോളയ്ക്ക് തന്നെ. 100 വിജയങ്ങള്‍ തൊടാന്‍ ഗെര്‍ഡിയോളയ്ക്ക് വേണ്ടി വന്നത് 158 മത്സരങ്ങള്‍ മാത്രം. 

ബാഴ്‌സലോണ, ബയേണ്‍ മ്യൂണിക്ക്, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ക്കൊപ്പമാണ് ഗെര്‍ഡിയോളയുടെ 100 വിജയങ്ങള്‍. 158 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും വിജയങ്ങള്‍. 33 മത്സരങ്ങള്‍ സമനിലയിലും 25 എണ്ണത്തില്‍ തോല്‍വിയും വഴങ്ങി. 376 ഗോളുകള്‍ നേടിയപ്പോള്‍ 151 എണ്ണം വഴങ്ങി.

ഇതുവരെയായി സിറ്റി ഗെര്‍ഡിയോളയുടെ തന്ത്രങ്ങളില്‍ 73 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളാണ് കളിച്ചത്. 47 ജയങ്ങള്‍. 14 സമനില. 12 തോല്‍വി. 173 ഗോളുകള്‍ നേടി. 73 എണ്ണം വഴങ്ങി. 

ബയേണിനൊപ്പം 36 മത്സരങ്ങള്‍. 23 വിജയം, അഞ്ച് സമനില, എട്ട് തോല്‍വി. ആകെ അടിച്ച ഗോള്‍ 87. വഴങ്ങിയത് 37 എണ്ണം. 

ബാഴ്‌സലോണയ്‌ക്കൊപ്പം 49 ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍. 30 ജയം, 14 സമനില, അഞ്ച് തോല്‍വി. ആകെ 116 ഗോളുകള്‍ നേടി. 41 എണ്ണം വഴങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com