ഋതുരാജ്, ഡെവോൺ കൂട്ടുകെട്ട്, image credit: Indian Premier League
ഋതുരാജ്, ഡെവോൺ കൂട്ടുകെട്ട്, image credit: Indian Premier League

ഓപ്പണര്‍മാര്‍ കസറി, 141 റണ്‍സിന്റെ കൂട്ടുകെട്ട്; ചെന്നൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍

ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 224 റണ്‍സ് വിജയലക്ഷ്യം

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 224 റണ്‍സ് വിജയലക്ഷ്യം. ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വെയും (51 പന്തില്‍ 87) ഋതുരാജ് ഗെയ്കവാദും (50 പന്തില്‍ 79) തകര്‍ത്താടിയപ്പോള്‍ ചെന്നൈ കൂറ്റന്‍ സ്‌കോര്‍ നേടുകയായിരുന്നു. 

ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ചെന്നൈ നായകന്‍ എം എസ് ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഗംഭീര തുടക്കമായിരുന്നു ചെന്നൈയ്ക്ക്. ഒന്നാം വിക്കറ്റില്‍ കോണ്‍വെ- ഋതുരാജ് സഖ്യം 141 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 

പവര്‍പ്ലേയില്‍ അക്രമിച്ച കളിച്ച ഗെയ്കവാദ് ഏഴ് സിക്സും മൂന്ന് സിക്സും നേടി. മൂന്നാമതായി ക്രീസിലെത്തിയ ശിവം ദുബെ (9 പന്തില്‍ 22) കോണ്‍വെയ്ക്കൊപ്പം 54 റണ്‍സ് കൂട്ടിചേര്‍ത്തു. മൂന്ന് സിക്സ് നേടിയെ ദുബെയെ ഖലീല്‍ അഹമ്മദ് പുറത്താക്കി. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 195 റണ്‍സുണ്ടായിരുന്നു. ഇതേ സ്‌കോറില്‍ കോണ്‍വെയും വീണു. മൂന്ന് സിക്സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോണ്‍വെയുടെ ഇന്നിംഗ്സ്. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജ (7 പന്തില്‍ 20) എം എസ് ധോണി (4 പന്തില്‍ 5)  സഖ്യം സ്‌കോര്‍ 200 കടത്തി.

ചെന്നൈക്ക് നിര്‍ണായകമാണ് ഇന്നത്തെ പോരാട്ടം. 15 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ചെന്നൈക്ക് ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com