ചുംബനം ചോദിച്ച് ആരാധകൻ വളഞ്ഞു; ആദ്യം പകച്ചു, ബസിൽ കയറി രക്ഷപ്പെട്ട് രോഹിത്ത്; വിഡിയോ

ചുംബനം ആവശ്യപ്പെട്ട ആരാധകനെ തള്ളിമാറ്റി രക്ഷപ്പെട്ട് രോഹിത് ശർമ്മ
രോഹിത് ശർമ്മയെ വളഞ്ഞ് ആരാധകൻ/ വിഡിയോ സ്ക്രീൻഷോട്ട്
രോഹിത് ശർമ്മയെ വളഞ്ഞ് ആരാധകൻ/ വിഡിയോ സ്ക്രീൻഷോട്ട്

മുംബൈ: കവിളിൽ ചുംബനം ആവശ്യപ്പെട്ട് വളഞ്ഞു പിടിച്ച ആരാധകനെ തള്ളിമാറ്റി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ രോഹിത് ശർമ്മ. തിരക്കിനിടയിൽ നിന്നും മുന്നിൽ പ്രത്യക്ഷപ്പെട്ട ആരാധകൻ തടഞ്ഞു നിർത്തി തന്റെ കവിളിൽ ഒന്നു ചുംബിക്കാൻ ആവശ്യപ്പെടുകയായിരുന്നു. 

ആദ്യം പകച്ചു നിന്ന ​രോഹിത്ത് പിന്നീട് ഇയാളെ തള്ളി മാറ്റി ബസിൽ കയറി രക്ഷപ്പെട്ടു. സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങിൽ വൈറലാണ്. എവിടെ നിന്നാണ് ഇയാൾ രോഹിത്തിനെ വളഞ്ഞതെന്ന് വ്യക്തമല്ല.

മുംബൈ ഇന്ത്യൻസ് ടീം ബസിൽ താരങ്ങൾ പുറത്തേക്കു പോയപ്പോഴാണ് സംഭവം. ഈ സീസണിൽ 14 മത്സരങ്ങളിൽ നിന്നായി 313 റൺസാണ് രോഹിത്ത് നേടിയത്. ഇന്ന് സൺറൈസേഴ്‌സിനെതിരെ നടന്ന മത്സരത്തിൽ മുംബൈ മികച്ച പ്രകടനം കാഴ്‍ചവെച്ചു. 31 പന്തിൽ രോ​ഹിത്ത് 56 റൺസ് നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com