ബം​ഗളൂരുവിൽ കനത്ത മഴ; ആർസിബിയുടെ പ്ലേ ഓഫ് മോഹം 'കരിനിഴലിൽ'

ബം​ഗളൂരുവിൽ കനത്ത മഴ തുടരുന്നു
വിരാട് കോഹ്‌ലി, മഴയിൽ ചിന്നസ്വാമി സ്റ്റേഡിയം/ ട്വിറ്റർ
വിരാട് കോഹ്‌ലി, മഴയിൽ ചിന്നസ്വാമി സ്റ്റേഡിയം/ ട്വിറ്റർ

ബം​ഗളൂരു: ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ഇന്ന് ​ഗുജറാത്ത് ടൈറ്റൻസിനെതിരെ കളത്തിലിറങ്ങുന്ന റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരുവിന് മഴ വില്ലനായേക്കും. ബം​ഗളൂരു ന​ഗരത്തിൽ കനത്ത മഴ തുടരുന്നതിനാൽ ഇന്ന് മത്സര നടക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. ബം​ഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഏഴ് മണിക്കാണ് മത്സരം.
 
മഴയെ തുടർന്ന് ശനിയാഴ്ച ടീമുകളുടെ പരിശീലനം നിർത്തി വെച്ചിരുന്നു.  മെയ്‌ 25 വരെ ബം​ഗളൂരുവിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇതോടെ ബാം​ഗ്ലൂരുവിന്റെ പ്ലേ ഓഫ് മോഹവും ആശങ്കയിലാണ്. അതേസമയം പ്ലേ ഓഫ് ഉറപ്പിച്ച ​ഗുജറാത്ത് ടൈറ്റൻസിന് ഇന്ന് കളി മുടങ്ങിയാലും കുഴപ്പമില്ല. ഇന്നത്തെ മത്സരത്തിൽ  ഗുജറാത്തിനെ തോൽപ്പിച്ചാൽ മാത്രമേ രാജസ്ഥാനെ നാലാമതാക്കി ബാം​ഗൂരുവിന് പ്ലേ ഓഫ് ഉറപ്പിക്കാൻ കഴിയൂ. മത്സരം മുടങ്ങിയാൽ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും. ഇതോടെ ആർസിബിക്ക് 15 പോയിന്റ് ലഭിക്കും.
 
എന്നാൽ ഇന്ന് സൺറൈസേഴ്സിനെതിരെ മുംബൈ ഇന്ത്യൻസ് ജയിച്ചാൽ മുംബൈയ്‌ക്ക് 16 പോയിന്റാകും. നാലാം സ്ഥാനക്കാരായി മുംബൈ പ്ലേ ഓഫ് ഉറപ്പിക്കുകയും ചെയ്യും. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ​ഗുജറാത്ത് ടൈറ്റൻസ് നേരത്തെ പ്ലേ ഓഫിലെത്തി. ചെന്നൈ സൂപ്പർ കിങ്സാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ലഖ്നൗ സൂപ്പർ ജയൻസുമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com