എഷ്യാ കപ്പ് വേദി; ഐപിഎല്‍ ഫൈനല്‍ ദിവസം തീരുമാനമെന്ന് ജയ് ഷാ

ഐപിഎല്‍ ഫൈനല്‍ നടക്കുന്ന അന്ന് ജയ് ഷാ മൂന്ന് ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതരുമായി ചര്‍ച്ച നടത്തും. ഐപിഎല്‍ ഫൈനലിന് പാകിസ്ഥാനെ ക്ഷണമില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിന്റെ വേദി സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഏഷ്യാ കപ്പ് പോരാട്ടം സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. ഐപിഎല്‍ ഫൈനല്‍ നടക്കുന്ന ദിവസം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് ജയ് ഷാ അറിയിച്ചു. 

ഐപിഎല്‍ ഫൈനല്‍ കാണാന്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് അധികൃതര്‍ ബിസിസിഐ ക്ഷണിച്ചിട്ടുണ്ട്. ഐപിഎല്‍ ഫൈനല്‍ നടക്കുന്ന അന്ന് ജയ് ഷാ മൂന്ന് ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതരുമായി ചര്‍ച്ച നടത്തും. ഐപിഎല്‍ ഫൈനലിന് പാകിസ്ഥാനെ ക്ഷണമില്ല. ഈ മാസം 28ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഐപിഎല്‍ ഫൈനല്‍.

പാകിസ്ഥാനാണ് ഈ വര്‍ഷത്തെ ഏഷ്യാ കപ്പ് പോരാട്ടത്തിന് വേദിയാകാനുള്ള അവസരം കിട്ടിയത്. എന്നാല്‍ പാകിസ്ഥാനില്‍ കളിക്കാന്‍ വരില്ലെന്ന് ഇന്ത്യ നിലപാടെടുത്തതോടെ ടൂര്‍ണമെന്റ് അനിശ്ചിതത്വത്തിലായി. ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം മറ്റു വേദികളിലും ബാക്കി മത്സരങ്ങള്‍ പാക് മണ്ണിലുമെന്ന ഹൈബ്രിഡ് മോഡലും പരിഗണിക്കപ്പെട്ടു. എന്നാല്‍ ഇത് അപ്രായോഗികമെന്ന കാരണത്താല്‍ തള്ളി. 

ഇതോടെ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് തങ്ങള്‍ ബഹിഷ്‌കരിക്കമെന്ന ഭീഷണി പാക് അധികൃതര്‍ മുഴക്കി. എന്നാല്‍ പിന്നീട് ഈ തീരുമാനത്തില്‍ നിന്നു പാകിസ്ഥാന്‍ പിന്‍മാറി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com