ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലൗട്ടാരോ മാര്‍ട്ടിനെസിന്റെ ഇരട്ട ഗോളുകള്‍; ഇറ്റാലിയന്‍ കപ്പ് ഇന്റര്‍ മിലാന്

ഇന്റര്‍ മിലാന്റെ ഒന്‍പതാം ഇറ്റാലിീയന്‍ കപ്പ് നേട്ടമാണിത്. ഏറ്റവും കൂടുതല്‍ കിരീട നേട്ടങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള റോമയ്‌ക്കൊപ്പം ഇന്ററും സ്ഥാനം നേടി

മിലാന്‍: ഇറ്റാലിയന്‍ കപ്പ് ഫുട്‌ബോള്‍ കീരിടം ഇന്റര്‍ മിലാന്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അവര്‍ ഫിയോരെന്റിനയെ വീഴ്ത്തി. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടാനിരിക്കുന്ന അവര്‍ക്ക് ഈ കിരീടം വലിയ ആത്മവിശ്വാസം നല്‍കും. 

അര്‍ജന്റീന താരം ലൗട്ടാരോ മാര്‍ട്ടിനെസിന്റെ ഇരട്ട ഗോളുകളാണ് കളിയുടെ ഗതി നിര്‍ണയിച്ചത്. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ഫിയോരെന്റിന ഇന്ററിനെ ഞെട്ടിച്ച് ലീഡെടുത്തു. നിക്കോളാസ് ഗോണ്‍സാലസായിരുന്നു സ്‌കോറര്‍. 

എന്നാല്‍ 29, 37 മിനിറ്റുകളില്‍ ലൗട്ടാരോ മാര്‍ട്ടിനെസ് ഇന്ററിനെ മുന്നില്‍ കടത്തി. ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ വന്നു. രണ്ടാം പകുതിയില്‍ ലീഡ് വിട്ടുകൊടുക്കാതെ ഇന്റര്‍ നിന്നതോടെ ജയവും കിരീടവും അവര്‍ക്ക് സ്വന്തം. 

ഇന്റര്‍ മിലാന്റെ ഒന്‍പതാം ഇറ്റാലിയന്‍ കപ്പ് നേട്ടമാണിത്. ഏറ്റവും കൂടുതല്‍ കിരീട നേട്ടങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള റോമയ്‌ക്കൊപ്പം ഇന്ററും സ്ഥാനം നേടി. 14 കിരീടങ്ങളുള്ള യുവന്റസാണ് ഒന്നാം സ്ഥാനത്ത്. 

ഫിയോരെന്റിന ആറ് തവണ ഈ ട്രോഫി സ്വന്തമാക്കിയിട്ടുണ്ട്. 2001ന് ശേഷമുള്ള ആദ്യ കിരീട നേട്ടത്തിന് അരികില്‍ നിന്നാണ് അവര്‍ ഫൈനലില്‍ വീണത്. യൂറോപ്പ കോണ്‍ഫറന്‍സ് ലീഗിന്റെ ഫൈനലിലെത്തിയ അവര്‍ക്ക് അവിടെ കിരീടം നേടാമെന്ന പ്രതീക്ഷയുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com