ടെന്നീസ് ബോളില്‍ ക്രിക്കറ്റ് കളിച്ച എൻജിനീയര്‍! 5 റൺസിന് 5 വിക്കറ്റുകൾ പിഴുത 'മാരക മധ്‌വാൾ'

അഞ്ച് വിക്കറ്റ് നേട്ടത്തോടെ താരം എലൈറ്റ് പട്ടികയിലേക്കും തന്റെ പേരെഴുതി ചേര്‍ത്തു
ആകാശ് മധ്‌വാൾ
ആകാശ് മധ്‌വാൾ

ചെന്നൈ: ചെപ്പോക്കിലെ ചിദംബരം സ്‌റ്റേഡിയത്തില്‍ ഇന്നലെ ലഖ്‌നൗ ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു തരിപ്പണമായത് പേസ് ചുഴലിക്കാറ്റിലായിരുന്നു. അകാശ് മധ്‌വാളിന്റെ മാരക ബൗളിങ് അവരുടെ എല്ലാ പ്രതീക്ഷകളും കടപുഴക്കി. ആകാശ് 3.3 ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രം വഴങ്ങി വീഴ്ത്തിയ അഞ്ച് വിക്കറ്റുകള്‍ മുംബൈ ഇന്ത്യന്‍സിന്റെ ഐപിഎല്‍ ആയുസ് നീട്ടിയെടുത്തു. 

അഞ്ച് വിക്കറ്റ് നേട്ടത്തോടെ താരം എലൈറ്റ് പട്ടികയിലേക്കും തന്റെ പേരെഴുതി ചേര്‍ത്തു. ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനങ്ങളിലൊന്നാണ് ആകാശിന്റെ അഞ്ചിന് അഞ്ച് എന്ന ഫിഗര്‍. ഐപിഎല്ലില്‍ ഏറ്റവും കുറച്ച് റണ്‍സ് വിട്ടുകൊടുത്തു അഞ്ച് വിക്കറ്റ് നേട്ടമെന്ന റെക്കോര്‍ഡിനൊപ്പമാണ് ആകാശും എത്തിയത്. 2009ല്‍ വിഖ്യാത സ്പിന്നര്‍ അനില്‍ കുംബ്ലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി സമാന രീതിയില്‍ അഞ്ച് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരെയായിരുന്നു ഇതിഹാസ താരത്തിന്റെ അഞ്ച് വിക്കറ്റ് നേട്ടം. 

എന്‍ജീനിയര്‍ ബിരുദധാരിയാണ് ആകാശ്. നാല് വര്‍ഷം മുന്‍പ് വരെ ടെന്നീസ് ബോളില്‍ ക്രിക്കറ്റ് കളിച്ച താരം. 29കാരന്റെ മികവ് കണ്ടെത്തി സ്റ്റിച്ച് ബോളിലേക്ക് മാറാന്‍ അന്ന് ഉത്തരാഖണ്ഡ് ടീമിന്റെ പരിശീലകനായിരുന്ന വസിം ജാഫറാണ് നിമിത്തമായത്. ഉത്തരാഖണ്ഡ് റൂര്‍ക്കി സ്വദേശിയാണ് ആകാശ്. ഡൊമസ്റ്റിക് സീസണില്‍ താരം മിന്നും ഫോമിലാണ് കളിച്ചത്. ഇത്തവണ ഉത്തരാഖണ്ഡിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കും താരം എത്തിയിരുന്നു.

2022ല്‍ പരിക്കേറ്റ് സൂര്യകുമാര്‍ യാദവിന്റെ പകരക്കാരനായാണ് താരം മുംബൈ ഇന്ത്യന്‍സിലെത്തുന്നതും. നെറ്റ് ബൗളറുടെ വേഷത്തിലായിരുന്നു ആ സീസണില്‍ താരം. ഇത്തവണ ജസ്പ്രിത് ബുമ്‌റ പരിക്കേറ്റ് ടീമില്‍ ഇല്ലാതെ വന്നതോടെയാണ് താരത്തിന് കളിക്കാന്‍ അവസരം കിട്ടിയത്. ഈ സീസണില്‍ മുംബൈയുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയും ആകാശ് തന്നെ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com