ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; വിജയിച്ചാലും തോറ്റാലും കോടികള്‍; സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ജൂണ്‍ ഏഴ് മുതല്‍ 11 വരെ ഇംഗ്ലണ്ടിലെ ഓവല്‍ മൈതാനത്താണ് ഫൈനല്‍ പോരാട്ടം
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

ദുബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം നടക്കാനിരിക്കെ വിജയിക്കുന്നവര്‍ക്കും റണ്ണേഴ്‌സപ്പിനും നല്‍കുന്ന സമ്മാന തുക പ്രഖ്യാപിച്ച് ഐസിസി. വിജയിക്കുന്ന ടീമിന് 1.6 കോടി യുഎസ് ഡോളര്‍ (ഏകദേശം 13.21 കോടി ഇന്ത്യന്‍ രൂപ) സമ്മാനത്തുകയായി ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 800,000 യുഎസ് ഡോളറും (ഏകദേശം ആറര കോടി ഇന്ത്യന്‍ രൂപ) ലഭിക്കും. 

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ജൂണ്‍ ഏഴ് മുതല്‍ 11 വരെ ഇംഗ്ലണ്ടിലെ ഓവല്‍ മൈതാനത്താണ് ഫൈനല്‍ പോരാട്ടം. 

കഴിഞ്ഞ തവണയും സമാന രീതിയില്‍ തന്നെയാണ് സമ്മാനത്തുക നല്‍കിയത്. ന്യൂസിലന്‍ഡാണ് നിലവിലെ ടെസ്റ്റ് ചാമ്പ്യന്‍മാര്‍. 

ഏതാണ്ട് 31 കോടി രൂപയ്ക്ക് മുകളിലാണ് ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി മാറ്റി വച്ചിരിക്കുന്ന സമ്മാനത്തുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയിള്ള എല്ലാ ടീമുകള്‍ക്കും ഈ തുക വീതിച്ചു നല്‍കും.

പോയിന്റെ പട്ടികയിലെ സ്ഥാനം അനുസരിച്ച് തുകയില്‍ മാറ്റമുണ്ട്. ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ് പോയിന്റ് പട്ടികയിലുള്ളത്. ഇരു ടീമുകള്‍ക്കും യഥാക്രമം 3.5 കോടിയും 2.8 കോടി രൂപയും ലഭിക്കും.

ശ്രീലങ്കയാണ് പട്ടികയില്‍ അഞ്ചാമതുള്ളത്. അവര്‍ക്ക് ഒന്നരക്കോടി രൂപ ലഭിക്കും. ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് ടീമുകളാണ് ശേഷിക്കുന്ന സ്ഥാനങ്ങളില്‍. നാല് ടീമുകള്‍ക്കും 82 ലക്ഷം വീതം തുക ലഭിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com