'ശാന്തമായി, മനോഹരമായി ബാറ്റ് ചെയ്യുന്നു'- യുവതാരത്തെ പ്രശംസിച്ച് എബി ഡിവില്ല്യേഴ്സ്

ഗില്ലിനേക്കാൾ മനോഹരമായി ബാറ്റ് ചെയ്തത് രാജസ്ഥാൻ റോയൽസ് ഓപ്പണർ യശസ്വി ജയ്സ്വാളാണെന്ന് എബി ഡിവില്ല്യേഴ്സ് പറയുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അഹമ്മദാബാദ്: ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം ആരുടേതാണെന്ന് ചോദിച്ചാൽ ആരാധകർ കണ്ണടച്ചു പറയുന്ന പേര് ​ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ ശുഭ്മാൻ ​ഗില്ലിന്റേതായിരിക്കും. എന്നാൽ തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച താരം ​ഗിൽ അല്ലെന്ന് പറയുകയാണ് ഇതിഹാസ ​ദക്ഷിണാഫ്രിക്കൻ താരവും മുൻ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ താരവുമായ എബി ഡിവില്ല്യേഴ്സ്. 

​ഗില്ലിനേക്കാൾ മനോഹരമായി ബാറ്റ് ചെയ്തത് രാജസ്ഥാൻ റോയൽസ് ഓപ്പണർ യശസ്വി ജയ്സ്വാളാണെന്ന് എബി ഡിവില്ല്യേഴ്സ് പറയുന്നു. രാജസ്ഥാൻ റോയൽസിനായി ഇത്തവണ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് അടിച്ചുകൂട്ടിയ താരം യശസ്വിയാണ്. അഞ്ച് അർധ സെഞ്ച്വറികളും ഒരു മിന്നും ശതകവും ഉൾപ്പെടെ 625 റൺസ് താരം അടിച്ചെടുത്തു. 

'യശസ്വി ജയ്സ്വാൾ ചെറുപ്പമാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് ഏറെ ആകർഷകമായിരുന്നു. എല്ലാത്തരം ഷോട്ടുകളും യശസ്വിയുടെ ബുക്കിലുണ്ട്. ​ഗില്ലിന് യശസ്വിയേക്കാൾ പ്രായമുണ്ട്. രാജസ്ഥാൻ താരത്തിന് കേവലം 21 വയസ് മാത്രമേയുള്ളു. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ സാധിക്കും.'

'ശാന്തമായി, ബൗളര്‍മാരില്‍ ആധിപത്യം സ്ഥാപിച്ചുള്ള യശസ്വിയുടെ ബാറ്റിങ് എനിക്ക് വളരെ ഇഷ്ടമാണ്. കാര്യങ്ങള്‍ എല്ലായ്‌പ്പോഴും തന്റെ നയന്ത്രണത്തില്‍ നിര്‍ത്താനും അദ്ദേഹത്തിന് സാധിക്കുന്നു. നാളെയുടെ മികച്ച താരമായി മാറാനും യശസ്വിക്ക് കഴിയും'- ഡിവില്ല്യേഴ്സ് വ്യക്തമാക്കി. . 

ടൂർണമെന്റിൽ മൂന്ന് സെഞ്ച്വറികളടക്കം 851 റൺസ് നേടി ഓറഞ്ച് ക്യാപ് സ്വന്തമാക്കി നിൽക്കുന്ന താരമാണ് ശുഭ്മാൻ ​ഗിൽ. ഒറ്റ സീസണിൽ 800ന് മുകളിൽ സ്കോർ ചെയ്യുന്ന താരങ്ങളുടെ പട്ടികയിൽ ഇടം പിടിക്കാനും ​ഗില്ലിന് സാധിച്ചിരുന്നു. വിരാട് കോഹ്‌ലി, ജോസ് ബട്ലർ, ഡേവിഡ് വാർണർ എന്നിവർ മാത്രമാണ് നേരത്തെ ഒറ്റ സീസണിൽ 800 കടന്ന താരങ്ങൾ. അതിൽ തന്നെ കോഹ്‌ലി മാത്രമാണ് 900 കടന്ന ഏക താരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഐപിഎൽ ഫൈനൽ കാണാൻ ഫിസിക്കൽ ടിക്കറ്റ് നിർബന്ധം; സ്റ്റേഡിയത്തിലെത്തുന്നവർക്ക് മുന്നറിയിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com