പാകിസ്ഥാന്‍ ബംഗ്ലാദേശ് മത്സരത്തിനിടെ ഗാലറിയില്‍ പലസ്തീന്‍ പതാക വീശീ; നാലുപേര്‍ പിടിയില്‍

ഇസ്രയേല്‍ - ഹമാസ് യുദ്ധത്തിനെതിരായ പ്രതിഷേധമെന്ന നിലയിലാണ് ഗാലറിയില്‍ നാലുപേര്‍ പതാക വീശിയത്.
പാകിസ്ഥാന്‍ ബംഗ്ലാദേശ് മത്സരത്തിനിടെ ഗാലറിയില്‍ പലസ്തീന്‍ പതാകയുമായി യുവാവ്‌
പാകിസ്ഥാന്‍ ബംഗ്ലാദേശ് മത്സരത്തിനിടെ ഗാലറിയില്‍ പലസ്തീന്‍ പതാകയുമായി യുവാവ്‌

കൊല്‍ക്കത്ത:  ലോകകപ്പില്‍ പാകിസ്ഥാന്‍ ബംഗ്ലാദേശ് മത്സരത്തിനിടെ പലസ്തീന്‍ പതാക വീശീയതിന് നാലുപേരെ പൊലീസ് പിടികൂടി. കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡനിലെ മത്സരത്തിനിടെയായിരുന്നു സംഭവം. പിന്നീട് ഇവരെ പൊലീസ് വിട്ടയച്ചു.

സ്റ്റേഡിയത്തിലെ ജി1, എച്ച് 1 ബ്ലോക്കിലായിരുന്നു സംഭവം. ബംഗ്ലാദേശ് ബാറ്റ് ചെയ്യുന്ന സമയത്തായിരുന്നു പതാക വീശിയത്. ഇസ്രയേല്‍ - ഹമാസ് യുദ്ധത്തിനെതിരായ പ്രതിഷേധമെന്ന നിലയിലാണ് ഗാലറിയില്‍ നാലുപേര്‍ പതാക വീശിയത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

വീഡിയോയില്‍ മൂന്ന് പേര്‍ പലസ്തീന്‍ പതാക ഗാലറയില്‍ നിന്ന് വീശുന്നതും മറ്റൊരാള്‍ പാലസ്തീന്‍ പതാകയുമായി നില്‍ക്കുന്നതും കാണാം. തുടര്‍ന്ന് ഇത്  ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നു. പൊലീസ് അവരെ അതില്‍ നിന്ന് വിലക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ അവര്‍ മുദ്രാവാക്യം വിളിച്ചിരുന്നില്ലെന്നും നാലുപേരും ഇരുപത് വയസില്‍ താഴെയുള്ളവരായിരുന്നെന്നും പൊലീസുകാര്‍ പറഞ്ഞു.

അതേസമയം, സംഭവത്തില്‍ പൊലീസിനെതിരെ ബംഗാളിലെ ബിജെപി നേതാക്കള്‍ രംഗത്തുവന്നു. ഇത് തടയേണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്റെ ഉത്തരവാദിത്വമാണ്. ഇത്തരമൊരു നടപടി പ്രതിക്ഷിച്ചതല്ലെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. നേരത്തെ, ശ്രീലങ്കയ്ക്കെതിരെ നേടിയ സെഞ്ച്വറി പാക് താരം മുഹമ്മദ് റിസ്വാന്‍ 'ഗാസയിലെ സഹോദരീ സഹോദരന്മാര്‍ക്ക്' സമര്‍പ്പിച്ചത് വിവാദമായിരുന്നു. പിന്നീട് അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com