ബാറ്റിങ്ങിലും ബൗളിങ്ങിലും ഒന്നാം സ്ഥാനത്ത്; പാകിസ്ഥാന്‍ താരങ്ങള്‍ക്ക് അപൂര്‍വ്വ നേട്ടം 

ഐസിസി ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ പാകിസ്ഥാന്റെ ഷഹീന്‍ അഫ്രീദി ഒന്നാം സ്ഥാനത്ത്
ഷഹീന്‍ അഫ്രീദിയും ബാബർ അസമും:ഫയൽ/ പിടിഐ
ഷഹീന്‍ അഫ്രീദിയും ബാബർ അസമും:ഫയൽ/ പിടിഐ

ന്യൂഡല്‍ഹി:  ഐസിസി ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ പാകിസ്ഥാന്റെ ഷഹീന്‍ അഫ്രീദി ഒന്നാം സ്ഥാനത്ത്. ബംഗ്ലാദേശിനെതിരായ മത്സരത്തിലെ ബൗളിങ് മികവാണ് ഷഹീന്‍ അഫ്രീദിക്ക് നേട്ടമായത്. ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡിനെ പിന്തള്ളിയാണ് ഷഹീന്‍ അഫ്രീദി ഒന്നാം സ്ഥാനത്തെത്തിയത്. ആദ്യമായാണ് ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ അഫ്രീദി ഒന്നാമത് എത്തിയത്. 

ലോകകപ്പില്‍ ഇതുവരെ 16 വിക്കറ്റുകളാണ് അഫ്രീദി നേടിയത്. വിക്കറ്റ് നേട്ടത്തില്‍ ഓസ്‌ട്രേലിയയുടെ ആദം സാംപയ്ക്ക് ഒപ്പമാണ് അഫ്രീദി. ഇന്ത്യയുടെ മുഹമ്മദ് സിറാജ്, ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജ് എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഒന്‍പത് ഓവര്‍ എറിഞ്ഞ അഫ്രീദി 21 റണ്‍സ് മാത്രമാണ് വഴങ്ങിയത്. മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ പിഴുതെടുത്ത് മത്സരത്തിന്റെ ഗതി തിരിച്ചുവിടുന്നതിലും പങ്കുവഹിച്ചു. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഏകദിനത്തില്‍ നൂറ് വിക്കറ്റ് നേട്ടവും അഫ്രീദി കൈവരിച്ചിരുന്നു. 51 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം. അതിവേഗം നൂറ് വിക്കറ്റ് നേട്ടം കൈവരിച്ച മൂന്നാമത്തെ താരമാണ് അഫ്രീദി.

ബാറ്റിങ് റാങ്കിങ്ങില്‍ പാകിസ്ഥാന്റെ ബാബര്‍ അസം തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇതോടെ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒന്നാം സ്ഥാനം പാകിസ്ഥാന്‍ താരങ്ങള്‍ക്ക് എന്ന പ്രത്യേകതയുമുണ്ട്. ബാറ്റിങ്ങില്‍ രണ്ടു പോയന്റിന്റെ വ്യത്യാസത്തില്‍ ഇന്ത്യയുടെ ഗുഭ്മാന്‍ ഗില്‍ ആണ് രണ്ടാം സ്ഥാനത്ത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com