ധോനിയല്ല, കോഹ്‌ലിയുമല്ല; ക്രിക്കറ്റില്‍ ഏറെ ആരാധിക്കുന്ന താരം ആരെന്ന് വെളിപ്പെടുത്തി ശുഭ്മാന്‍ ഗില്‍

ഐപിഎല്‍ 2023 സീസണില്‍ ടോപ് സ്‌കോററായിരുന്നു ഗില്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലോകപ്പില്‍ ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ ഫോമിലാണ്. 24 കാരനായ ഈ വലംകൈയ്യന്‍ ബാറ്റര്‍ ഈ വര്‍ഷം 24 ഏകദിനങ്ങളില്‍ നിന്നായി വേഗത്തില്‍ 1334 റണ്‍സ് സ്‌കോര്‍ ചെയ്ത് മറ്റ് ബാറ്റര്‍മാരെ പിന്നിലാക്കിയിരുന്നു. ഈ വര്‍ഷം എല്ലാ ഫോര്‍മാറ്റുകളിലും സെഞ്ചുറി തികയ്ക്കുന്ന താരമെന്ന നേട്ടവും താരം സ്വന്തമാക്കിയിരുന്നു.

ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിനിടെ റെക്കോര്‍ഡ് ബുക്കിലും താരം ഇടം പിടിച്ചു. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് ഗില്ലിന് സ്വന്തമായിരിക്കുന്നത്. ഏകദിനത്തിലെ 38ാം ഇന്നിങ്‌സിലാണ് ഗില്‍ ഈ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്. 40 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് ഗില്‍ തിരുത്തിയത്.

ശിഖര്‍ ധവാനെ മറികടന്ന ഗില്‍ ഏകദിനത്തില്‍ വേഗത്തില്‍ 2000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരമാകുകയും ചെയ്തു. 48 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു ധവാന്റെ നേട്ടം. ഐപിഎല്‍ 2023 സീസണില്‍ ടോപ് സ്‌കോററായിരുന്നു ഗില്‍. 17 മത്സരങ്ങളില്‍ നിന്നായി 890 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. മൂന്ന് സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറിയും അടങ്ങുന്നതായിരു ഇത്.

ക്രിക്കറ്റില്‍ താന്‍ ഏറെ ആരാധിക്കുന്ന താരത്തെ കുറിച്ച് പറയുകയാണ് ഗില്‍. സ്‌റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനായ എം എസ് ധോനിയോ വിരാട് കോഹ്‌ലിയോ അല്ല ഇത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് തന്റെ ആരാധനാപാത്രമെന്ന് ശുഭ്മാന്‍ ഗില്‍ പറഞ്ഞു. 

ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെക്കോര്‍ഡും ഇപ്പോഴും സച്ചിന്റെ പേരില്‍ തന്നെയാണ്. 24 വര്‍ഷം നീണ്ട കരിയറില്‍ 664 മത്സരങ്ങളിലാണ് സച്ചിന്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്. ഇതില്‍ 98 മത്സരങ്ങളില്‍ സച്ചിന്‍ ക്യാപ്റ്റന്‍ തൊപ്പിയണിഞ്ഞു. 52 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച സച്ചിന്‍ 27 വിജയങ്ങളാണ് ഇന്ത്യക്ക് സമ്മാനിച്ചത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com