ഏഷ്യന്‍ പോരാട്ടത്തിന്റെ ഫൈനലില്‍; നേപ്പാളും ഒമാനും ടി20 ലോകകപ്പിന്

സെമിയില്‍ നേപ്പാള്‍ യുഎഇയേയും ഒമാന്‍ ബഹ്‌റൈനേയും വീഴ്ത്തി. യുഎഇക്കെതിരെ നേപ്പാള്‍ എട്ട് വിക്കറ്റിനാണ് വിജയിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുല്‍പാനി: അടുത്ത വര്‍ഷം അരങ്ങേറുന്ന ടി20 ലോകകപ്പിനു യോഗ്യത സ്വന്തമാക്കി നേപ്പാള്‍, ഒമാന്‍ ടീമുകള്‍. ഏഷ്യന്‍ യോഗ്യാതാ പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറിയാണ് ഇരു ടീമുകളും യോഗ്യത ഉറപ്പിച്ചത്. 

സെമിയില്‍ നേപ്പാള്‍ യുഎഇയേയും ഒമാന്‍ ബഹ്‌റൈനേയും വീഴ്ത്തി. യുഎഇക്കെതിരെ നേപ്പാള്‍ എട്ട് വിക്കറ്റിനാണ് വിജയിച്ചത്. ബഹ്‌റൈനെതിരെ ഒമാന്‍ പത്ത് വിക്കറ്റിന്റെ വിജയം ആഘോഷിച്ചു. 

യുഎഇ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തപ്പോള്‍ നേപ്പാള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 135 എടുത്താണ് വിജയവും യോഗ്യതയും ഉറപ്പിച്ചത്. ഒമാന്‍ ബഹ്‌റൈന്‍ ഉയര്‍ത്തിയ 107 റണ്‍സ് വിജയ ലക്ഷ്യം വെറും 14.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 109 അടിച്ച് മറകടന്നു. 

അടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസ്- യുഎസ്എ എന്നിവരാണ് ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്നത്. 18 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. അവസാന രണ്ട് സ്ഥാനങ്ങളിലേക്കാണ് ഇനി മത്സരം. ഈ മാസം അവസാനം മുതല്‍ നടക്കുന്ന ആഫ്രിക്കന്‍ യോഗ്യതാ പോരാട്ടം വിജയിച്ചെത്തുന്ന രണ്ട് ടീമുകളായിരിക്കും ലോകകപ്പ് ബര്‍ത്ത് ഉറപ്പിക്കുക.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com