പാകിസ്ഥാനെതിരെ മികച്ച തുടക്കമിട്ട് ന്യൂസിലന്‍ഡ്; 100 കടന്നു

ഡെവോണ്‍ കോണ്‍വെയുടെ വിക്കറ്റാണ് ന്യൂസിലന്‍ഡിനു നഷ്ടമായത്. കോണ്‍വെ- രചിന്‍ സഖ്യം ഒന്നാം വിക്കറ്റില്‍ 68 റണ്‍സ് ചേര്‍ത്തു. കോണ്‍വെ 35 റണ്‍സെടുത്താണ് മടങ്ങിയത്
രചിന്‍ രവീന്ദ്ര /പിടിഐ
രചിന്‍ രവീന്ദ്ര /പിടിഐ

ബംഗളൂരു: പാകിസ്ഥാനെതിരായ നിര്‍ണായക ലോകകപ്പ് പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനു മികച്ച തുടക്കം. ടോസ് നേടി പാകിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുത്തു. ഡെവോണ്‍ കോണ്‍വെ- രചിന്‍ രവീന്ദ്ര സഖ്യം മികച്ച തുടക്കമാണ് ടീമിനു നല്‍കിയത്. 

നിലവില്‍ ന്യൂസിലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയില്‍. 47 റണ്‍സുമായി രചിന്‍ രവീന്ദ്രയും 25 റണ്‍സുമായി ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസനുമാണ് ക്രീസില്‍. 

ഡെവോണ്‍ കോണ്‍വെയുടെ വിക്കറ്റാണ് ന്യൂസിലന്‍ഡിനു നഷ്ടമായത്. കോണ്‍വെ- രചിന്‍ സഖ്യം ഒന്നാം വിക്കറ്റില്‍ 68 റണ്‍സ് ചേര്‍ത്തു. കോണ്‍വെ 35 റണ്‍സെടുത്താണ് മടങ്ങിയത്. ഹസന്‍ അലിക്കാണ് വിക്കറ്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com