മിന്നല്‍ തുടക്കം, രോഹിത് മടങ്ങി; ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം

സ്‌കോര്‍ 5.5 ഓവറില്‍ 62ല്‍ എത്തിയപ്പോഴാണ് ഹിറ്റ്മാന്‍ മടങ്ങിയത്. കഗിസോ റബാഡയ്ക്കാണ് വിക്കറ്റ്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

കൊല്‍ക്കത്ത: ഒരിക്കല്‍ കൂടി മിന്നല്‍ തുടക്കം സമ്മാനിച്ച് രോഹിത് മടങ്ങി. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. നിലവിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 72 എന്ന നിലയിൽ.

24 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 40 റണ്‍സ് അടിച്ചു കൂട്ടിയാണ് നായകന്‍ ക്രീസ് വിട്ടത്. സ്‌കോര്‍ 5.5 ഓവറില്‍ 62ല്‍ എത്തിയപ്പോഴാണ് ഹിറ്റ്മാന്‍ മടങ്ങിയത്. കഗിസോ റബാഡയ്ക്കാണ് വിക്കറ്റ്. 

ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റിങിനു ഇറങ്ങുകയായിരുന്നു. 18 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 4 റണ്ണുമായി വിരാട് കോഹ്‌ലിയും ക്രീസില്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com