സംഗക്കാരയെ പിന്തള്ളി കോഹ്‌ലി; എലൈറ്റ് പട്ടികയില്‍ രണ്ടാമന്‍

145 ഏകദിനങ്ങളില്‍ 50, 50നു മുകളില്‍ സ്‌കോറുകളുമായി ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് റെക്കോര്‍ഡിലെ ഒന്നാമന്‍
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

കൊല്‍ക്കത്ത: ബാറ്റിങിനായി ക്രീസിലെത്തിയാല്‍ റെക്കോര്‍ഡ് തീര്‍ക്കുന്ന പതിവ് തെറ്റിക്കാതെ വിരാട് കോഹ്‌ലി ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ അര്‍ധ സെഞ്ച്വറി പിന്നിട്ട് മുന്നേറുന്ന കോഹ്‌ലി ഏകദിനത്തില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. നേട്ടത്തില്‍ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരെ പിന്തള്ളി എലൈറ്റ് പട്ടികയില്‍ കോഹ്‌ലി രണ്ടാം സ്ഥാനത്തേക്ക് കയറി. 

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ 50, 50നു മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ബാറ്റര്‍മാരുടെ റെക്കോര്‍ഡ് പട്ടികയിലാണ് കോഹ്‌ലി രണ്ടാം സ്ഥാനത്തേക്ക് കയറിയത്. ഏകദിനത്തില്‍ ഇത് 119ാം തവണാണ് 50, 50നു മുകളില്‍ റണ്‍സ് കോഹ്‌ലി സ്‌കോര്‍ ചെയ്യുന്നത്. 

145 ഏകദിനങ്ങളില്‍ 50, 50നു മുകളില്‍ സ്‌കോറുകളുമായി ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് റെക്കോര്‍ഡിലെ ഒന്നാമന്‍.  

എല്ലാ ഫോര്‍മാറ്റിലുമായി ഇതുവരെ 215 തവണയാണ് കോഹ്‌ലി 50, 50നു മുകളില്‍ റണ്‍സെടുക്കുന്നത്. ഈ പട്ടികയില്‍ സച്ചിന്‍ തന്നെ മുന്നില്‍ നില്‍ക്കുന്നു. കോഹ്‌ലി മൂന്നാം സ്ഥാനത്ത്. സച്ചിന് എല്ലാ ഫോര്‍മാറ്റിലുമായി 264 അര്‍ധ സെഞ്ച്വറി, അതിനു മുകളില്‍ സ്‌കോറുകളുണ്ട്. പട്ടികയില്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങാണ് രണ്ടാം സ്ഥാനത്ത്. പോണ്ടിങിനു 217 സ്‌കോറുകള്‍. മൂന്ന് തവണ കൂടി കോഹ്‌ലി എല്ലാ ഫോര്‍മാറ്റിലുമായി ഇതുവരെ 215 തവണയാണ് കോഹ്‌ലി 50, 50നു മുകളില്‍ റണ്‍സെടുത്താല്‍ താരം പോണ്ടിങിനേയും മറികടക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com