ഹര്‍ദികിന് പകരം പ്രസിദ്ധ് കൃഷ്ണ? ദ്രാവിഡിന്റെ മറുപടി

ആരാധകരില്‍ അമ്പരപ്പ് സൃഷ്ടിച്ച കാര്യമാണ് ഇത്. ഓള്‍ റൗണ്ടര്‍ക്ക് പകരം ഓള്‍ റൗണ്ടറല്ലേ കളിക്കേണ്ടത് എന്നതായിരുന്നു അവര്‍ ഉന്നയിച്ച സംശയം
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

കൊല്‍ക്കത്ത: ലോകകപ്പില്‍ അപരാജിത മുന്നേറ്റം നടത്തുന്നതിനിടെ ഇന്ത്യക്ക് ഹര്‍ദിക് പാണ്ഡ്യയെ പരിക്കിനെ തുടര്‍ന്നു നഷ്ടമായത് വലിയ തിരിച്ചടിയാണ്. പേസ് ഓള്‍ റൗണ്ടറായ താരത്തിനു കളിക്കിടെയാണ് പരിക്കേറ്റത്. ശേഷിക്കുന്ന മത്സരങ്ങള്‍ പണ്ഡ്യയ്ക്ക് നഷ്ടമാകുമെന്നു ഇന്നലെ സ്ഥിരീകരിച്ചു. പിന്നാലെ പാണ്ഡ്യക്ക് പകരം ഇന്ത്യ ടീമിലെത്തിച്ചത് പ്രസിദ്ധ് കൃഷ്ണയെയാണ്. 

ആരാധകരില്‍ അമ്പരപ്പ് സൃഷ്ടിച്ച കാര്യമാണ് ഇത്. ഓള്‍ റൗണ്ടര്‍ക്ക് പകരം ഓള്‍ റൗണ്ടറല്ലേ കളിക്കേണ്ടത് എന്നതായിരുന്നു അവര്‍ ഉന്നയിച്ച സംശയം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. 

ഇന്ത്യയുടെ നിലവിലെ പ്ലെയിങ് ഇലവന്‍ മൂന്ന് പേസര്‍, രണ്ട് സ്പിന്നര്‍ എന്നതാണ്. ഈ കൂട്ടുകെട്ടാണ് ടീം പദ്ധതി. സ്പിന്നിനും ബാറ്റിങിനും എല്ലാം ബാക്ക് അപ്പ് താരങ്ങളുണ്ട്. എന്നാല്‍ പേസര്‍മാര്‍ക്ക് പകരക്കാരില്ല. അതിനാലാണ് പ്രസിദ്ധിനെ ഉള്‍പ്പെടുത്തിയത്. 

പേസര്‍മാരില്‍ ഒരാള്‍ക്ക് കളിക്കാന്‍ പറ്റാത്ത സാഹചര്യം വന്നാല്‍ ഒരു കരുതല്‍ താരം വേണമെന്നു ഞങ്ങള്‍ തിരിച്ചറിഞ്ഞു. അങ്ങനെ വന്നാല്‍ ടീമില്‍ മറ്റ് തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താനും സാധിക്കും- ദ്രാവിഡ് വ്യക്തമാക്കി. 

നിലവില്‍ ടീം ഇന്ത്യയ്ക്ക് സ്പിന്‍ ഓള്‍ റ    ൗണ്ടറായി രവീന്ദ്ര ജഡേജയും പേസ് ഓള്‍ റൗണ്ടറായി ശാര്‍ദുല്‍ ഠാക്കൂറുമുണ്ട്. ഇതോടെയാണ് പ്രസിദ്ധിനു മുന്നില്‍ വാതില്‍ തുറന്നത്. 

ഇന്ത്യക്കായി നേരത്തെ 17 ഏകദിനങ്ങള്‍ കളിച്ച താരമാണ് പ്രസിദ്ധ് കൃഷ്ണ. 29 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യന്‍ മണ്ണില്‍ നേടിയ 12 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com