നിര്‍ണായക ജയം, പിന്നാലെ പാകിസ്ഥാന്‍ ടീമിനു പിഴ ശിക്ഷ

നിശ്ചിത സമയത്തില്‍ എറിയേണ്ട ഓവറുകള്‍ എറിഞ്ഞു തീര്‍ക്കാതെ ബാക്കിയാകുന്ന ഓരോ ഓവറിനും മാച്ച് ഫീയുടെ അഞ്ച് ശതമാനം പിഴ ഈടാക്കും
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ബംഗളൂരു: ന്യൂസിലന്‍ഡിനെതിരായ നിര്‍ണായക പോരാട്ടം അതിജീവിച്ച പാകിസ്ഥാന് പിഴ ശിക്ഷ. മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിനു പാക് ടീം മാച്ച് ഫീയുടെ പത്ത് ശതമാനം പിഴയൊടുക്കണം. 

അനുവദിച്ച സമയ പരിധിക്കുള്ളില്‍ രണ്ട് ഓവറുകള്‍ എറിഞ്ഞു തീര്‍ക്കാന്‍ ബാബറിനു സംഘത്തിനും സാധിച്ചില്ലെന്നു റിച്ചി റിച്ചാര്‍ഡ്‌സന്‍ അധ്യക്ഷനായ ഐസിസി അമ്പയര്‍മാരുടെ എലൈറ്റ് പാനല്‍ സമിതി വ്യക്തമാക്കി. 

നിശ്ചിത സമയത്തില്‍ എറിയേണ്ട ഓവറുകള്‍ എറിഞ്ഞു തീര്‍ക്കാതെ ബാക്കിയാകുന്ന ഓരോ ഓവറിനും മാച്ച് ഫീയുടെ അഞ്ച് ശതമാനം പിഴ ഈടാക്കും. രണ്ടോവര്‍ മാത്രമായതിനാല്‍ പാക് പിഴ പത്ത് ശതമാനത്തില്‍ ഒതുങ്ങി. 

നിശ്ചിത ഓവറില്‍ ന്യൂസിലന്‍ഡ് 401 റണ്‍സാണ് നേടിയത്. 402 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്‍ 25.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെന്ന അതി ശക്തമായി നിലയില്‍ തന്നെ അതേ നാണയത്തില്‍ തിരിച്ചടിച്ചു. അതിനിടെ മഴ തുടങ്ങിയതോടെ കളി ഉപേക്ഷിച്ചു. പിന്നാലെ ഡെക്ക്‌വര്‍ത്ത് ലൂയീസ് നിയമം അനുസരിച്ച് പാകിസ്ഥാനെ വിജയികളായി പ്രഖ്യാപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com