ഓസ്‌ട്രേലിയയുടെ 'മെഗാ സ്റ്റാര്‍ മെഗ്'- വനിതാ ഇതിഹാസം മെഗ് ലാന്നിങ് വിരമിച്ചു

ലോക ക്രിക്കറ്റിനു ഓസ്‌ട്രേലിയ സംഭവാന ചെയ്ത എണ്ണം പറഞ്ഞ റണ്‍ സ്‌കോറര്‍മാരില്‍ ഒരാള്‍. മികച്ച ക്യാപ്റ്റന്‍. അഞ്ച് ടി20, രണ്ട് ഏകദിന ലോകകപ്പുകളില്‍ കിരീട നേട്ടം
മെഗ് ലാന്നിങ്/ ട്വിറ്റർ
മെഗ് ലാന്നിങ്/ ട്വിറ്റർ

സിഡ്‌നി: ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മെഗ് ലാന്നിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ഓസീസ് വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരമാണ് ടീമിന്റെ പടിയിറങ്ങുന്നത്. 
 
ലോക ക്രിക്കറ്റിനു ഓസ്‌ട്രേലിയ സംഭവാന ചെയ്ത എണ്ണം പറഞ്ഞ റണ്‍ സ്‌കോറര്‍മാരില്‍ ഒരാള്‍. മികച്ച ക്യാപ്റ്റന്‍. അഞ്ച് ടി20, രണ്ട് ഏകദിന ലോകകപ്പുകളില്‍ കിരീട നേട്ടം. അതില്‍ നാല് ടി20, ഒരു ഏകദിന ലോകകപ്പുകളില്‍ ക്യാപ്റ്റനായും കിരീം ഏറ്റുവാങ്ങി. കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റിലും സ്വര്‍ണ നേട്ടം. 

13 വര്‍ഷം നീണ്ട സമ്മോഹന കരിയറിനാണ് 31കാരിയായ ലാന്നിങ് വിരമാമിടുന്നത്. രാജ്യത്തെ 182 മത്സരങ്ങളില്‍ നയിച്ചു. പ്രഥമ ഇന്ത്യന്‍ വനിതാ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനും ലാന്നിങായിരുന്നു. ആദ്യ സീസണില്‍ തന്നെ ടീമിനെ ഫൈനലിലേക്ക് എത്തിക്കാനും താരത്തിനു സാധിച്ചു. 

ആറ് ടെസ്റ്റുകളാണ് താരം ഓസീസിനായി കളിച്ചത്. 345 റണ്‍സ് നേടി. രണ്ട് അര്‍ധ സെഞ്ച്വറികള്‍. 93 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 103 ഏകദിനങ്ങള്‍. 4602 റണ്‍സ്. 15 സെഞ്ച്വറികള്‍, 21 അര്‍ധ സെഞ്ച്വറികള്‍. 152 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍. ടി20യില്‍ 132 മത്സരങ്ങള്‍. 3405 റണ്‍സ്. രണ്ട് സെഞ്ച്വറി, 15 അര്‍ധ സെഞ്ച്വറികള്‍. 133 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com