59 സിക്‌സുകള്‍! 8 വര്‍ഷം പഴക്കമുള്ള ഡിവില്ല്യേഴ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്ത് രോഹിത് ശര്‍മ

24 ഇന്നിങ്‌സുകള്‍ കളിച്ചാണ് രോഹിതിന്റെ നേട്ടം. 2015ല്‍ ഡിവില്ല്യേഴ്‌സ് 18 ഇന്നിങ്‌സുകളില്‍ നിന്നാണ് 58 സിക്‌സുകള്‍ പറത്തി റെക്കോര്‍ഡിട്ടത്
പിടിഐ ചിത്രം
പിടിഐ ചിത്രം

ബംഗളൂരു: നെതര്‍ലന്‍ഡ്‌സിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ അര്‍ധ സെഞ്ച്വറി നേടി രോഹിത് മടങ്ങിയെങ്കിലും അതിനിടെ ഒരു റെക്കോര്‍ഡ് സ്ഥാപിച്ചാണ് നായകന്‍ ക്രീസ് വിട്ടത്. മത്സരത്തില്‍ 54 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം രോഹിത് 61 റണ്‍സെടുത്തു. 

ഒരു കലണ്ടര്‍ വര്‍ഷം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന അനുപമ റെക്കോര്‍ഡാണ് രോഹിത് സ്വന്തം പേരിലേക്ക് മാറ്റിയത്. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ല്യേഴ്‌സ് സ്ഥാപിച്ച 58 സിക്‌സുകളുടെ റെക്കോര്‍ഡാണ് 59 സിക്‌സുകള്‍ നേടി രോഹിത് തകര്‍ത്തത്. എട്ട് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് രോഹിത് ചിന്ന സ്വാമി സ്‌റ്റോഡിയത്തില്‍ മായ്ച്ചത്. 

24 ഇന്നിങ്‌സുകള്‍ കളിച്ചാണ് രോഹിതിന്റെ നേട്ടം. 2015ല്‍ ഡിവില്ല്യേഴ്‌സ് 18 ഇന്നിങ്‌സുകളില്‍ നിന്നാണ് 58 സിക്‌സുകള്‍ പറത്തി റെക്കോര്‍ഡിട്ടത്. 2019ല്‍ വിന്‍ഡീന്റെ യൂനിവേഴ്‌സ് ബോസ് ക്രിസ് ഗെയ്ല്‍ 15 ഇന്നിങ്‌സില്‍ 56 സിക്‌സുകള്‍ നേടിയിരുന്നു. താരം മൂന്നാം സ്ഥാനത്ത്. 36 ഇന്നിങ്‌സുകളില്‍ നിന്നായി 48 സിക്‌സുകള്‍ പറത്തിയ മുന്‍ പാകിസ്ഥാന്‍ നായകന്‍ ഷാഹിദ് അഫ്രീദി നാലാം സ്ഥാനത്ത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com