റാഞ്ചി: കാറപടകത്തില്‍ ഗുരുതര പരിക്കേറ്റ് ദീര്‍ഘ നാളായി ക്രിക്കറ്റ് കളത്തില്‍ നിന്നു വിട്ടുനില്‍ക്കുന്ന ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്. താരം പരിശീലനവും ജിം വര്‍ക്കൗട്ടുമെല്ലാം പുനരാരംഭിച്ചു. ഇപ്പോള്‍ പന്തിന്റെ ദീപാവലി വിശേഷങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്.
ഇത്തവണ ദീപാവലി ആഘോഷം പന്തിനെ സംബന്ധിച്ചു സവിശേഷമാണ്. താരം ഇത്തവണ ഇന്ത്യന്‍ ഇതിഹാസവും മുന്‍ നായകനുമായ എംഎസ് ധോനിക്കും കുടുംബത്തിനും ഒപ്പമാണ് ദീപാവലി ആഘോഷിച്ചത്.
റാഞ്ചിയില്‍ ധോനിയുടെ വസതിയിലായിരുന്നു ആഘോഷം. ധോനിക്കും കുടുംബത്തിനുമൊപ്പം ധോനിയുടെ സുഹൃത്തുക്കളും ആഘോഷിക്കാന്‍ എത്തിയിരുന്നു. ഈ കൂട്ടത്തിലേക്കാണ് പന്തും എത്തിയത്.
പന്തിനൊപ്പമുള്ള ചിത്രങ്ങള്‍ ധോനിയുടെ ഭാര്യ സാക്ഷി ധോനി പങ്കിട്ടു. ധോനി സാമൂഹിക മാധ്യമങ്ങളില്‍ അത്ര സജീവമല്ല. അതിനാല്‍ തന്നെ ധോനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ അറിയാന്‍ ആരാധകര്‍ സാക്ഷിയെയാണ് പിന്തുടരുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ