ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

സെവാഗ് ഐസിസി ഹാള്‍ ഓഫ് ഫെയ്മില്‍; മുൻ ഇന്ത്യൻ വനിതാ ക്യാപ്റ്റൻ ഡയാന എഡുൽജിക്കും നേട്ടം

സുനില്‍ ഗാവസ്‌കര്‍, ബിഷന്‍ സിങ് ബേദി, കപില്‍ ദേവ്, അനില്‍ കുംബ്ലെ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിനു മങ്കാദ് എന്നിവരാണ് നേരത്തെ ഇടം കണ്ടെത്തിയവര്‍

ദുബൈ: മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇതിഹാസ താരവുമായ വീരേന്ദര്‍ സെവാഗ് ഐസിസി ഹാള്‍ ഓഫ് ഫെയ്മില്‍. മുന്‍ ശ്രീലങ്കന്‍ സൂപ്പര്‍ ഓള്‍ റൗണ്ടറും ലോകകപ്പ് ഹീറോയുമായ അരവിന്ദ ഡി സില്‍വയും സെവാഗിനൊപ്പം പട്ടികയിലെത്തി. 

മുന്‍ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഡയാന എഡുല്‍ജിയും ഹാള്‍ ഓഫ് ഫെയ്മില്‍ ഇടംപിടിച്ചു. ഐസിസി ഹാള്‍ ഓഫ് ഫെയ്മില്‍ ഇടം പിടിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന അപൂര്‍വ നേട്ടവും ഡയാന എഡുല്‍ജിയുടെ പേരിലായി. 

ഐസിസിയുടെ ഹാള്‍ ഓഫ് ഫഎയ്മില്‍ ഇടം പിടിക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ പുരുഷ താരമാണ് സെവാഗ്. സുനില്‍ ഗാവസ്‌കര്‍, ബിഷന്‍ സിങ് ബേദി, കപില്‍ ദേവ്, അനില്‍ കുംബ്ലെ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിനു മങ്കാദ് എന്നിവരാണ് നേരത്തെ ഇടം കണ്ടെത്തിയവര്‍. 

സവിശേഷമായ ബാറ്റിങ് ശൈലിയുമായി ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ മാറ്റിമറിച്ച അതുല്യ ബാറ്ററാണ് സെവാഗ്. ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉര്‍ന്ന വ്യക്തിഗത സ്‌കോറിനുടമ. ടെസ്റ്റില്‍ രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ താരം. തുടങ്ങി നിരവധി സവിശേഷ നേട്ടങ്ങള്‍ സ്വന്തമായുള്ള താരമാണ് സെവാഗ്. 2008ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 319 റണ്‍സാണ് മികച്ച സ്‌കോര്‍. 

23 ടെസ്റ്റ് സെഞ്ച്വറികള്‍ തന്റെ പേരില്‍ ചേര്‍ത്ത താരമാണ് സെവാഗ്. 2004ല്‍ പാകിസ്ഥാനെതിരെ നേടിയ 309 റണ്‍സാണ് താരത്തിന്റെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി. ടെസ്റ്റില്‍ നാല് ഇരട്ട സെഞ്ച്വറികളുമുണ്ട്. 

ഏകദിനത്തിലും താരം മിന്നും ഫോമില്‍ ബാറ്റ് വീശിയ താരമാണ്. ഏകദിനത്തിലും താരം ഇരട്ട സെഞ്ച്വറി നേടിയിട്ടുണ്ട്. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 219 റണ്‍സ്. ഏകദിനത്തില്‍ 15 സെഞ്ച്വറികളാണ് സെവാഗ് നേടിയത്. 2011ല്‍ ഇന്ത്യ ചരിത്രത്തിലെ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കുമ്പോള്‍ സെവാഗും നിര്‍ണായക സാന്നിധ്യമായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com