സച്ചിനെയും മറികടന്ന് കോഹ്‌ലിയുടെ കുതിപ്പ്; 50-ാം സെഞ്ച്വറി; വാംഖഡെയില്‍ റണ്‍മഴ

2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സാണ് പഴങ്കഥയായത്
കോഹ്‌ലി ബാറ്റിങ്ങിനിട/പിടിഐ
കോഹ്‌ലി ബാറ്റിങ്ങിനിട/പിടിഐ

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറിയെന്ന റെക്കോര്‍ഡ് കടന്ന് വിരാട് കോഹ് ലി. ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ സെഞ്ച്വറി തികച്ചതോടെ ഏകദിന സെഞ്ച്വറികളില്‍ കോഹ് ലി സച്ചിനെ മറികടന്നു. 

മത്സരത്തില്‍  108 പന്തുകളില്‍ 106 റണ്‍സ് നേടിയ കോഹ് ലിയുടെ ഇന്നിങ്‌സ് എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു.  കഴിഞ്ഞ മത്സരത്തില്‍ സച്ചിന്റെ 49 ഏകദിന സെഞ്ച്വറികളെന്ന നേട്ടത്തിനൊപ്പം കോഹ്ലി എത്തിയിരുന്നു.  

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡും മത്സരത്തിലൂടെ കോഹ് ലി മറികടന്നു. 2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സാണ് പഴങ്കഥയായത്. പട്ടികയില്‍ നിലവില്‍ കോഹ് ലി ഒന്നാം സ്ഥാനത്തും സച്ചിന്‍ രണ്ടാമതും മുന്‍ ഓസീസ് താരം മാത്യു ഹെയ്ഡന്‍ മൂന്നാമതുമാണ്. 2007 ലെ ലോകകപ്പില്‍ ഹെയ്ഡന്‍ 659 റണ്‍സാണ് അടിച്ചുകൂട്ടിയത്. 648 റണ്‍സുമായി രോഹിത് ശര്‍മയും 647 റണ്‍സുമായി ഡേവിഡ് വാര്‍ണറുമാണ് പട്ടികയില്‍ തുടര്‍ന്നുള്ള സ്ഥാനക്കാര്‍. 

കരിയറിലെ 72ാം അര്‍ധസെഞ്ച്വറി നേടിയതോടെ ഏകദിന ക്രിക്കറ്റിലെ എക്കാലത്തേയും റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനക്കാരനായി കോഹ്‌ലി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 18,426 റണ്‍സ് (452  ഇന്നിംഗ്‌സ്), കുമാര്‍ സംഗക്കാര 14,234 റണ്‍സ്  (380 ഇന്നിംഗ്‌സ്) എന്നിവര്‍ മാത്രമാണ് ഇനി ഏകദിന റണ്‍വേട്ടയില്‍ കോഹ്‌ലിക്ക് മുമ്പിലുള്ളത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com