കോഹ് ലി ഇന്ന് സെഞ്ച്വറി നേടും, പക്ഷേ മത്സരത്തില്‍ ഇന്ത്യ...; മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്റെ പ്രവചനം

ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ കീവിസിനെതിരായ പോരാട്ടത്തില്‍ കോഹ് ലിക്ക് സെഞ്ച്വറി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല
വിരാട് കോഹ് ലി/ പിടിഐ ചിത്രം
വിരാട് കോഹ് ലി/ പിടിഐ ചിത്രം

മുംബൈ: ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമിഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ് ലി 50-ാമത്തെ സെഞ്ച്വറി കണ്ടെത്തുമെന്ന് മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മുഹമ്മദ് അഷ്‌റഫുളിന്റെ പ്രവചനം. ലോകകപ്പില്‍ ഉടനീളം മികച്ച ഫോമിലാണ് വിരാട് കോഹ് ലി. പലതവണ അദ്ദേഹം ടീമിന്റെ രക്ഷകനായിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ നന്നായി ബാറ്റ് ചെയ്ത് നിരവധി തവണ ടീമിനെ വിജയത്തിലേക്ക് നയിച്ചത് കൊണ്ടാണ് അദ്ദേഹത്തെ ചെയ്‌സ് മാസ്റ്റര്‍ എന്ന് വിശേഷിപ്പിക്കുന്നതെന്നും അഷ്‌റഫുള്‍ പറഞ്ഞു.

ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ കീവിസിനെതിരായ പോരാട്ടത്തില്‍ കോഹ് ലിക്ക് സെഞ്ച്വറി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ 49 സെഞ്ച്വറികള്‍ നേടി സച്ചിനൊപ്പമാണ് കോഹ് ലി. മറ്റൊരു ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ച്വറി നേടിയതോടെയാണ് കോഹ് ലി സച്ചിന്റെ റെക്കോര്‍ഡിനൊപ്പം എത്തിയത്. ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ കിവീസിനെതിരെ സെഞ്ച്വറി കണ്ടെത്താന്‍ കഴിയാത്തതിന്റെ ക്ഷീണം സെമി പോരാട്ടത്തില്‍ കോഹ് ലി തീര്‍ക്കുമെന്നാണ് അഷ്‌റഫുള്‍ പ്രവചിക്കുന്നത്.

ഇന്ത്യന്‍ ടീമിലെ മുഴുവന്‍ താരങ്ങളും മികച്ച ഫോമിലാണ്. ലോകകപ്പില്‍ ഉടനീളം മികച്ച തുടക്കമാണ് രോഹിത് നല്‍കുന്നത്. കോഹ് ലിയുടെ 50-ാം സെഞ്ച്വറി ഇന്ന് സംഭവിക്കുമെന്നാണ് കരുതുന്നതെന്നും അഷ്‌റഫുള്‍ പറയുന്നു. എന്നാല്‍ മത്സരത്തില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ പരാജയപ്പെടുത്തുമെന്നാണ് അഷ്‌റഫുളിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ മികച്ച ഫോമില്‍ തുടരുന്ന ഇന്ത്യയെ പരാജയപ്പെടുത്തുന്നത് ന്യൂസിലന്‍ഡിനെ സംബന്ധിച്ച് എളുപ്പമായിരിക്കില്ലെന്നും അഷ്‌റഫുള്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com