ഓപ്പണര്‍; സെമിയില്‍ സംപൂജ്യന്‍; ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്റെ ആകെ സമ്പാദ്യം 145 റണ്‍സ്

ലക്‌നൗവില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ 35 റണ്‍സാണ് ബവുമയുടെ മികച്ച പ്രകടനം. 
പരിശീലനത്തിനായി എത്തുന്ന ടെംബ ബവുമ/ പിടിഐ
പരിശീലനത്തിനായി എത്തുന്ന ടെംബ ബവുമ/ പിടിഐ

കൊല്‍ക്കത്ത: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമ നേടിയത് വെറും 145 റണ്‍സ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ സംപൂജ്യനായി മടങ്ങുകയും ചെയ്തു. ഇതോടെ ദക്ഷിണാഫ്രിക്ക ജയിച്ചുകയറിയ മത്സരങ്ങളില്‍ പോലും ബാവുമയുടെ സംഭാവന വളരെ ചെറുതാണെന്നു കാണിച്ച് ആരാധകര്‍ ഉയര്‍ത്തിയ പ്രതിഷേധം വീണ്ടും കനക്കുമെന്ന് ഉറപ്പ്. 

ടൂര്‍ണമെന്റില്‍ കളിച്ച എട്ട് മത്സരങ്ങളില്‍നിന്നായി ടീമിന്റെ ഓപ്പണര്‍ കൂടിയായ ബാവുമയുടെ ആകെ സമ്പാദ്യം 145 റണ്‍സ് മാത്രമാണ്.ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം. അന്ന് 8 റണ്‍സാണ് ബാവുമയ്ക്ക് നേടാനായത്. ലക്‌നൗവില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ 35 റണ്‍സാണ് ബവുമയുടെ മികച്ച പ്രകടനം. 

നെതര്‍ലന്‍ഡ്‌സ്, പാകിസ്ഥാന്‍, ഇന്ത്യ, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ക്കെതിരെ യഥാക്രമം 16, 28, 24, 11, 23 എന്നിങ്ങനെയാണ് ബാവുമയുടെ സംഭാവന. ഇന്നത്തെ മത്സരത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തില്‍ ജോഷ് ഇംഗ്ലിസിനു ക്യാച്ച് നല്‍കിയാണ് ബാവുമ പുറത്തായത്.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റന്‍ ഡികോക്ക് ആണ് ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. 594 റണ്‍സുമായി ഇന്ത്യയുടെ വിരാട് കോഹ് ലിക്കു പിന്നില്‍ റണ്‍വേട്ടക്കാരില്‍ രണ്ടാമനാണ് ഡികോക്ക്. ഇന്നത്തെ മത്സരത്തിലെ വിജയി ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയെ നേരിടും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com