ക്രീസില്‍ രോഹിതും കോഹ്‌ലിയും; വീഴ്ത്താന്‍ സ്റ്റാര്‍ക്കും, ഹെയ്‌സല്‍വുഡും; കളി കറങ്ങും ഇവരുടെ കൈയില്‍!

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും മിന്നും ഫോമിലാണ് ബാറ്റ് വീശുന്നത്
രോഹിത് ശർമ പരിശീലനത്തിനിടെ/ പിടിഐ
രോഹിത് ശർമ പരിശീലനത്തിനിടെ/ പിടിഐ

അഹമ്മദാബാദ്: ക്രിക്കറ്റ് ലോകത്തിന്റെ കണ്ണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ്. ലോക ക്രിക്കറ്റിലെ അതികായര്‍, ആധികാരികമായി ഫൈനലിലെത്തി ലോക കിരീടത്തിനായി ഏറ്റുമുട്ടാനൊരുങ്ങുന്നു. ഫോമിന്റെ മൂര്‍ധന്യത്തിലാണ് ഇന്ത്യയുടേയും ഓസ്‌ട്രേലിയയുടേയും താരങ്ങള്‍. അതിനാല്‍ പോരാട്ടം കടുക്കും. 

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും മിന്നും ഫോമിലാണ് ബാറ്റ് വീശുന്നത്. കോഹ്‌ലി 700നു മുകളിലും രോഹിത് 500നു മുകളിലും റണ്‍സെടുത്തിട്ടുണ്ട് ഇതുവരെ. 

ഇരുവരേയും മെരുക്കാന്‍ ഓസീസ് കരുതി വച്ചരിക്കുന്ന ആയുധങ്ങള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരെയാണ്. ഇരുവരും മികവില്‍ തന്നെ പന്തെറിയുന്നു. ഈ നാല് താരങ്ങളുടെ മികവായിരിക്കും നാളെ കളിയുടെ ഗതി നിര്‍ണയിക്കുക. 

രോഹിത്- സ്റ്റാര്‍ക്ക്

550 റണ്‍സാണ് രോഹിതിന്റെ ഈ ലോകകപ്പിലെ സമ്പാദ്യം. സ്‌ട്രൈക്ക് റേറ്റ് 120. മുന്നില്‍ നിന്നു ടീമിനെ നയിക്കുന്നു. ഓപ്പണിങില്‍ ആദ്യ പത്തോവറില്‍ തന്നെ മികച്ച സ്‌കോര്‍ നല്‍കി അടിത്തറയിട്ടാണ് രോഹിത് മടങ്ങുന്നത്. പവര്‍പ്ലേയിലെ ഈ കടന്നാക്രമണമാണ് താരത്തെ വ്യത്യസ്തനാക്കുന്നത്. സ്‌ട്രൈക്ക് റേറ്റ് 133.08. 

രോഹിതിനെ തുടക്കത്തില്‍ തന്നെ മടക്കുക എന്ന ദൗത്യമായിരിക്കും സ്റ്റാര്‍ക്കിനു. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ അത്ര മികവില്ലായിരുന്നു സ്റ്റാര്‍ക്കിനു. പിന്നീടാണ് താരം ഫോമിലേക്ക് ഉയര്‍ന്നത്. സെമിയില്‍ മികവ് പ്രകടിപ്പിച്ചു. 

കോഹ്‌ലി- ഹെയ്‌സല്‍വുഡ്

ഈ ലോകകപ്പില്‍ 700നു മുകളില്‍ സ്‌കോര്‍. ഏകദിനത്തില്‍ 50 സെഞ്ച്വറികളുള്ള ഏക താരം. പത്ത് ഇന്നിങ്‌സില്‍ എട്ടിലും 50നു മുകളില്‍ സ്‌കോര്‍. കോഹ്‌ലിയെ മെരുക്കുക ലക്ഷ്യമിട്ടാണ് ഹെയ്‌സല്‍വുഡ് നില്‍ക്കുന്നത്. സെമിയില്‍ ഹെയ്‌സല്‍വുഡിന്റെ ന്യൂബോള്‍ സ്‌പെല്ലാണ് ദക്ഷിണാഫ്രിക്കയുടെ നട്ടെല്ലു തകര്‍ത്തത്. 

കോഹ്‌ലിക്കു ആധിപത്യം പലപ്പോഴും പ്രകടിപ്പിച്ചിട്ടുള്ള താരമാണ് ഹെയ്‌സല്‍വുഡ്. ഏകദിനത്തില്‍ അഞ്ച് തവണ ഹെയ്‌സവുഡ് കോഹ്‌ലിയുടെ വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഈ ലോകകപ്പിലും ഗ്രൂപ്പ് പോരിലെ ആദ്യ മത്സരത്തില്‍ കോഹ്‌ലി 85 റണ്‍സുമായി പവലിയന്‍ പൂകിയത് ഹെയ്‌സല്‍വുഡിന്റെ പന്തിലാണ്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com