'ഒപ്പമുണ്ട് 140 കോടി ജനങ്ങളും, നന്നായി കളിക്കുക'- ആശംസിച്ച് മോദി, അഹമ്മദാബാദ് നീലക്കടല്‍!

ഇന്ത്യന്‍ ടീം സ്‌റ്റേഡിയത്തില്‍ എത്തിക്കഴിഞ്ഞു. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ടോസ്. രണ്ട് മുതല്‍ പോരാട്ടം ആരംഭിക്കും
ഒഴുകിയെത്തുന്ന ആരാധകർ/ പിടിഐ
ഒഴുകിയെത്തുന്ന ആരാധകർ/ പിടിഐ

അഹമ്മദാബാദ്: അക്ഷാരാര്‍ഥത്തില്‍ നീലക്കടലായി മാറിയിരിക്കുകയാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം. ക്രിക്കറ്റ് ജീവശ്വാസമായി കരുതുന്ന ഒരു ജനതയുടെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ വീണ്ടും ഫൈനല്‍ കളിക്കുന്നത് നേരില്‍ കാണാന്‍ ഒഴുകിയെത്തുകയാണ്. എതിരാളികള്‍ കരുത്തരായ ഓസ്‌ട്രേലിയയാണ്. ഫൈനല്‍ പോരാട്ടം ക്രിക്കറ്റിലെ മറ്റൊരു ക്ലാസിക്ക് അധ്യായമായി മാറട്ടെ. 

ഇന്ത്യന്‍ ടീം സ്‌റ്റേഡിയത്തില്‍ എത്തിക്കഴിഞ്ഞു. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ടോസ്. രണ്ട് മുതല്‍ പോരാട്ടം ആരംഭിക്കും. 

അതിനിടെ ഇന്ത്യന്‍ ടീമിനു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിപ്പിട്ടു. 

'ടീം ഇന്ത്യക്ക് എല്ലാ ആശംസകളും! 140 കോടി ഇന്ത്യക്കാര്‍ നിങ്ങള്‍ക്കായി ആര്‍പ്പു വിളിക്കുന്നു. ടീമിനു നന്നായി തിളങ്ങാനും നന്നായി കളിക്കാനും സാധിക്കട്ടെ. മഹത്തായ കായിക സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കാനും നിങ്ങള്‍ക്ക് സാധിക്കട്ടെ'- മോദി കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com